കൊ​ച്ചി: ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വ​ത്തി​ന്‍റെ പ​ണം 60 ശ​ത​മാ​ന​വും ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളി​ലും ബാ​ക്കി ഷെ​ഡ്യൂ​ള്‍​ഡ് ബാ​ങ്കു​ക​ളി​ലും റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മ​റ്റു ബാ​ങ്കു​ക​ളി​ലു​മാ​ണ് നി​ക്ഷേ​പി​ച്ചി​ട്ടു​ള്ള​തെ​ന്ന് ദേ​വ​സ്വം മാ​നേ​ജിം​ഗ് ക​മ്മി​റ്റി ഹൈ​ക്കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു.

എ​ന്നാ​ല്‍ ര​ണ്ടു കീ​ഴേ​ടം ക്ഷേ​ത്ര​ങ്ങ​ളി​ലെ പ​ണം പേ​ര​കം, എ​രു​മ​യൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ മ​റ്റു ബാ​ങ്കു​ക​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍ നി​ക്ഷേ​പി​ച്ച​തെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണ പ​ത്രി​ക ന​ല്‍​കാ​മെ​ന്നും ദേ​വ​സ്വം അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ലെ പ​ണം സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഡോ. ​മ​ഹേ​ന്ദ്ര​കു​മാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ദേ​വ​സ്വം മാ​നേ​ജിം​ഗ് ക​മ്മി​റ്റി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.