ഹാ​ങ്ഝൗ: ഏ​ഷ്യ​ൻ ഗെ​യിം​സ് ജാ​വ​ലി​ൻ ത്രോ​യി​ൽ ഇ​ന്ത്യ​ൻ തി​ള​ക്കം. സ്വ​ർ​ണ​വും വെ​ള്ളി​യും എ​റി​ഞ്ഞി​ട്ടാ​ണ് ഇ​ന്ത്യ​യു​ടെ നേ​ട്ടം. ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം നീ​ര​ജ് ചോ​പ്ര സ്വ​ര്‍​ണം നേ​ടി​യ​പ്പോ​ൾ ശ​ക്ത​മാ​യ പോ​രാ​ട്ടം കാ​ഴ്ച​വ​ച്ച കി​ഷോ​ർ കു​മാ​ർ ജ​ന ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.

ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച ദൂ​ര​വും പാ​രീ​സ് ഒ​ളി​ന്പി​ക്സ് യോ​ഗ്യ​ത​യും കി​ഷോ​ർ എ​റി​ഞ്ഞി​ട്ടു. നീ​ര​ജ് ചോ​പ്ര ര​ണ്ടാം ശ്ര​മ​ത്തി​ൽ 84.49 മീ​റ്റ​ർ എ​റി​ഞ്ഞ​പ്പോ​ൾ, മൂ​ന്നാം ശ്ര​മ​ത്തി​ൽ കി​ഷോ​ർ പി​ന്നി​ട്ട​ത് 86.77 മീ​റ്റ​ർ ദൂ​രം. ഇ​തോ​ടെ നീ​ര​ജി​നെ മ​റി​ക​ട​ന്ന് കി​ഷോ​ർ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

നീ​ര​ജി​ന്‍റെ മൂ​ന്നാം ശ്ര​മം ഫൗ​ളാ​യി​രു​ന്നു. നാ​ലാം ശ്ര​മ​ത്തി​ല്‍ നീ​ര​ജ് 88.88 ദൂ​രം എ​റി​ഞ്ഞ​തോ​ടെ വീ​ണ്ടും മു​ന്നി​ലെ​ത്തി. നാ​ലാം ശ്ര​മ​ത്തി​ൽ കി​ഷോ​ർ 87.54 മീ​റ്റ​ർ ദൂ​രം പി​ന്നി​ട്ടെ​ങ്കി​ലും നീ​ര​ജി​ന്‍റെ അ​ടു​ത്തെ​ത്താ​ൻ സാ​ധി​ച്ചി​ല്ല.

അ​തേ​സ​മ​യം 85.50 മീ​റ്റ​റെ​ന്ന യോ​ഗ്യ​താ പ​രി​ധി മ​റി​ക​ട​ന്ന​തോ​ടെ കി​ഷോ​ർ പാ​രീ​സ് ഒ​ളി​ന്പി​ക്സി​നു​ള്ള യോ​ഗ്യ​ത നേ​ടി.