സ്റ്റോ​ക്ഹോം: ഭൗ​തി​ക​ശാ​സ്ത്ര​ത്തി​നു​ള്ള 2023 ലെ ​നൊ​ബേ​ൽ പു​ര​സ്കാ​രം മൂ​ന്നു​പേ​ർ പ​ങ്കി​ട്ടു. പി​യ​റി അ​ഗോ​സ്റ്റി​നി, ഫെ​റ​ൻ ക്രൗ​സ്, ആ​ൻ ലു​ലി​യെ​ർ എ​ന്നി​വ​രാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​ത്. ഇ​ല​ക്ട്രോ​ൺ ഡൈ​നാ​മി​ക്സ് പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭാ​വ​ന​യ്ക്കാ​ണ് പു​ര​സ്കാ​രം.

അ​മേ​രി​ക്ക​യി​ലെ കൊ​ളം​ബ​സി​ലെ ഒ​ഹൈ​യോ സ​ർ​വ​ക​ലാ​ശാ​ല പ്ര​ഫ​സ​റാ​ണ് പി​യ​റി അ​ഗോ​സ്റ്റി​നി. ഗാ​ർ​ച്ചിം​ഗ് മാ​ക്സ്പ്ലാ​ങ്ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക്വാ​ണ്ടം ഒ​പ്റ്റി​ക്സ് ഡ​യ​റ​ക്ട​റും ജ​ർ​മ​നി​യി​ലെ മ​ൻ​ചെ​നി​ലെ ലു​ഡ്‌​വി​ഗ്- മാ​ക്സി​മി​ല്യ​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല പ്ര​ഫ​സ​റു​മാ​ണ് ഫെ​റെ​ൻ​സ് ക്രൗ​സ്.

സ്വീ​ഡ​നി​ലെ ല​ണ്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ​സ​റാ​യ ആ​ൻ ലു​ലി​യെ ഭൗ​തി​ക​ശാ​സ്ത്ര നൊ​ബേ​ൽ നേ​ടു​ന്ന അ​ഞ്ചാ​മ​ത്തെ വ​നി​ത​യാ​ണ്.