സ്റ്റോ​ക്ക്ഹോം: ഈ ​വ​ര്‍​ഷ​ത്തെ വൈ​ദ്യശാ​സ്ത്ര നൊ​ബേ​ല്‍ പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ചു. ഡോ.​കാ​റ്റ​ലി​ന്‍ കാ​രി​ക്കോ​യും ഡോ. ​ഡ്രൂ വെ​യ്സ്മാ​നു​മാ​ണ് ജേ​താ​ക്ക​ള്‍. കോ​വി​ഡ് എം​ആ​ര്‍​എ​ന്‍​എ വാ​ക്‌​സീ​ന്‍ ഗ​വേ​ഷ​ണ​ത്തി​നാ​ണ് പു​ര​സ്‌​കാ​രം.

വൈ​ദ്യശാ​സ്ത്ര നൊ​ബേ​ല്‍ നേ​ടു​ന്ന 13-ാമ​ത്തെ വ​നി​ത​യാ​ണ് കാ​റ്റ​ലി​ന്‍. ആ​ധു​നി​ക കാ​ല​ത്ത് മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യ​ത്തി​ന് ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി​ക​ളി​ലൊ​ന്നാ​യ കോ​വി​ഡി​ന്‍റെ വാ​ക്‌​സീ​ന്‍ വി​ക​സ​ന​ത്തിൽ അ​ഭൂ​ത​പൂ​ര്‍​വ​മാ​യ സം​ഭാ​വ​ന സ​മ്മാ​ന ജേ​താ​ക്ക​ള്‍ ന​ല്‍​കി എ​ന്ന് നൊബേ​ല്‍ സ​മ്മാ​ന ക​മ്മി​റ്റി പ​റ​ഞ്ഞു.

പു​ര​സ്‌​കാ​ര​ദാ​നം ശാ​സ്ത്ര​ജ്ഞ​ന്‍ ആ​ല്‍​ഫ്ര​ഡ് നൊ​ബേ​ലി​ന്‍റെ ച​ര​മ​വാ​ര്‍​ഷി​ക ദി​ന​മാ​യ ഡി​സം​ബ​ര്‍ 10 ന് ​സ്റ്റോ​ക്ക്‌​ഹോ​മി​ല്‍ വെ​ച്ച് ന​ട​ക്കും.