ക​ണ്ണൂ​ർ: ആ​രാ​ധ​ക​രു​ടെ പ്രി​യ "എ​സ്ജി', തൃ​ശൂ​ർ "ത​ര​ണ'​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ നി​ന്ന് പി​ന്മാ​റി ക​ണ്ണൂ​രി​ൽ പോ​രി​നി​റ​ങ്ങു​മെ​ന്ന് സൂ​ച​ന. പ​യ്യ​ന്നൂ​രി​ലെ പെ​രു​ങ്ക​ളി​യാ​ട്ട ധ​ന​സ​മാ​ഹ​ര​ണ പ​രി​പാ​ടി​ക്കി​ടെ ന​ട​ത്തി​യ ഒ​രു പ്ര​സ്താ​വ​ന​യാ​ണ് സു​രേ​ഷ് ഗോ​പി​യു​ടെ ക​ണ്ണൂ​ർ ലോ​ക്സ​ഭാ പോ​രി​നു​ള്ള തു​ട​ക്ക​മെ​ന്ന അ​ഭ്യൂ​ഹ​ത്തി​ന് തി​രി​തെ​ളി​ച്ച​ത്.

ത​ന്നെ വ​ര​ത്ത​നെ​ന്ന് വി​ളി​ക്കാ​ൻ വ​ട​ക്കു​ള്ള​വ​ർ​ക്ക് കു​റ​ച്ച് കാ​ലം കൂ​ടി മാ​ത്ര​മേ അ​വ​സ​ര​മു​ള്ളൂ എ​ന്നാ​ണ് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞ​ത്.

"തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് 33 വ​ർ​ഷ​മാ​യി ജീ​വി​തം. ത​ല​സ്ഥാ​ന​ന​ഗ​രി​യി​ൽ​നി​ന്നു​ള്ള ഒ​രു തെ​ക്ക​ന് വേ​ണ​മെ​ങ്കി​ൽ കു​റ​ച്ച് കാ​ല​ത്തേ​ക്ക് കൂ​ടി നി​ങ്ങ​ൾ​ക്ക് വ​ര​ത്ത​ൻ എ​ന്ന പേ​ര് ചാ​ർ​ത്തിത്തരാ​ൻ അ​വ​സ​ര​മു​ണ്ട്. അ​തു​ക​ഴി​ഞ്ഞാ​ൽ നി​ങ്ങ​ളു​ടെ സ്വ​ന്തം ആ​ളാ​യി ഞാ​ൻ വ​ള​ർ​ന്ന് വ​രി​ക​യാ​ണെ​ങ്കി​ൽ അ​ത് ഏ​റ്റ​വും വ​ലി​യ സൗ​ഭാ​ഗ്യ​മാ​യി മാ​റും- സു​രേ​ഷ് ഗോ​പി കൂ​ട്ടി​ച്ചേ​ർ​ത്തു.