മന്ത്രിയാകാൻ ആഗ്രഹിക്കാം, പക്ഷേ മാധ്യമങ്ങളോടല്ല പറയേണ്ടത്; തോമസിന് മറുപടിയുമായി ശശീന്ദ്രൻ
Friday, September 15, 2023 6:06 PM IST
തിരുവനന്തപുരം: മന്ത്രിസഭ പുനഃസംഘടനയുമായി ബന്ധപ്പെട്ട് തോമസ് കെ. തോമസ് എംഎല്‍എയുടെ പ്രതികരണത്തിന് മറുപടിയുമായി മന്ത്രി എ.കെ. ശശീന്ദ്രന്. മന്ത്രിയാകാന്‍ ആര്‍ക്കും ആഗ്രഹിക്കാമെന്നും എന്നാല്‍ പ്രതികരിക്കേണ്ടത് മാധ്യമങ്ങളോടല്ലെന്ന് ശശീന്ദ്രന് പറഞ്ഞു.
പാര്‍ട്ടി എന്ത് തീരുമാനം എടുത്താലും അനുസരിക്കുമെന്നും പ്രതികരണങ്ങള്‍ക്ക് പാര്ട്ടിവേദിയാണ് നല്ലതെന്നും ശശീന്ദ്രന് പറഞ്ഞു. മന്ത്രിസഭ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ഇല്ലാത്ത ചര്‍ച്ചയുടെ പേരില്‍ പ്രതികരിച്ച് വിവാദം ഉണ്ടാക്കണോയെന്നും ശശീന്ദ്രൻ ചോദിച്ചു.
രണ്ടര വര്‍ഷത്തിനു ശേഷം ശശീന്ദ്രന് മന്ത്രിപദം ഒഴിയണമെന്ന് എൻസിപിയിൽ നേരത്തെ ധാരണയുണ്ടായിരുന്നതായി കുട്ടനാട് എംഎൽഎയായ തോമസ് കെ. തോമസ് പ്രതികരിച്ചിരുന്നു. മന്ത്രിസഭ പുനഃസംഘടന എന്‍സിപിക്കും ബാധകമാണെന്ന് തോമസ് കെ തോമസ് പറഞ്ഞു.