മുട്ടിൽ മരംമുറി കേസിൽ സർക്കാരിനു വലിയ നഷ്ടമുണ്ടായി: മന്ത്രി എ.കെ. ശശീന്ദ്രൻ
Tuesday, September 12, 2023 3:55 AM IST
തിരുവനന്തപുരം: വയനാട് മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട് സർക്കാരിനു വലിയ നഷ്ടമുണ്ടായെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. സർക്കാരിന് 2,62,30,663 രൂപയുടെ നഷ്ടമാണ് നിലവിൽ കണക്കാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലഭ്യമായ വിവരങ്ങൾ പ്രകാരം സുൽത്താൻ ബത്തേരി താലൂക്കിൽ 40 കേസുകളിലായി 13,23,970 രൂപയും വൈത്തിരി താലൂക്കിൽ 2,49,06,693 രൂപയുമാണു നഷ്ടമായത്. ബാക്കി ലഭ്യമാകാനുള്ള വിലനിർണയ സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്കു ശേഷിക്കുന്ന നഷ്ടം കണക്കാക്കുമെന്നും മന്ത്രി പറഞ്ഞു.