മെത്താംഫിറ്റാമിനുമായി യുവതികള്‍ ഉള്‍പ്പെടെ പിടിയിലായ കേസ്: ഉറവിടം തേടി പോലീസ്
അറസ്റ്റിലായ ഷെമീർ, സഫീല നസ്റിൻ, ശരണ്യ
വെബ് ഡെസ്ക്
Saturday, September 9, 2023 5:05 PM IST
കൊച്ചി: നിരോധിത ലഹരി പദാര്‍ഥമായ മെത്താംഫിറ്റാമിനുമായി രണ്ടു യുവതികള്‍ ഉള്‍പ്പെടെ മൂന്നു പേര് അറസ്റ്റിലായ കേസില്‍ ലഹരിയുടെ ഉറവിടം തേടി കളമശേരി പോലീസ്. മലപ്പുറം വാണിയമ്പലം തയ്യല്പറമ്പില് ടി.എസ്. ശരണ്യ (23), മലപ്പുറം കോട്ടക്കല്‍ സൂഫി ബസാര്‍ കരുത്തോമാട്ടില് വീട്ടില്‍ സഫീല നസ്റിന് (26 ), ആലുവ മുപ്പത്തടം തണ്ടിരിക്കല്‍ വീട്ടില്‍ ടി.എ. ഷെമീര്‍ ടി എ ( 44) എന്നിവരെയാണ് കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ വിബിന്‍ദാസിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
പ്രതികളുടെ പേരില്‍ മുമ്പും മയക്കുമരുന്നു കേസുകളുണ്ട്. ഇവരില്‍ നിന്നും മയക്കുമരുന്നിനത്തില്‍പ്പെട്ട 1.18 ഗ്രാം മെത്താംഫിറ്റാമിന്‍ ആണ് കണ്ടെടുത്തത്. ഉപയോഗത്തിനും വില്പന നടത്തുന്നതിനുമായാണ് മെത്താംഫിറ്റാമിന്‍ കൈവശം വച്ചതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചു. കാസര്‍ഗോഡ് നിന്നാണ് ലഹരിവസ്തു കൊച്ചിയില്‍ എത്തിച്ചതെന്നാണ് ഇവരുടെ വെളിപ്പെടുത്തല്‍. സംഘത്തില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വട്ടേകുന്നം മുട്ടാര്‍ ഭാഗത്തുള്ള സൗപര്‍ണ്ണിക അപ്പാര്‍ട്മെന്റില്‍ മയക്കുമരുന്നു വില്പന നടത്തുന്നുണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലാകുന്നത്. പ്രതികള്‍ക്ക് ജാമ്യം നല്കി വിട്ടയച്ചു.