കൊച്ചി: ആ​ലു​വ​യി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് പ്ര​തി​യെ പെ​ൺ​കു​ട്ടി തി​രി​ച്ച​റി​ഞ്ഞെ​ന്നും ഇ​യാ​ൾ ഉ​ട​ൻ അ​റ​സ്റ്റി​ലാ​കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ചു​വ​ന്ന ഷ​ർ​ട്ട്‌ ധ​രി​ച്ചെ​ത്തി​യ പ്ര​തി കൃ​ത്യം ന​ട​ത്തി​യശേ​ഷം ആ​ലു​വ തോ​ട്ടു​മു​ഖം ഭാ​ഗ​ത്ത് പു​ല​ർ​ച്ചെ എ​ത്തി​യെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ വ്യാ​പ​ക തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും പെ​ൺ​കു​ട്ടി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ആ​ശു​പ​ത്രി​യി​ലും സു​ര​ക്ഷ​ ഏ​ർ​പ്പെ​ടു​ത്തി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

പു​ല​ർ​ച്ചെ ര​ണ്ടി​നാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​യ ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം ഉ​റ​ങ്ങി​ക്കി​ട​ന്ന എ​ട്ടു​വ​യ​സു​കാ​രി​യെ പ്ര​തി ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​ത്.