ഉദയനിധിയുടെ തലയെടുക്കാൻ ആഹ്വാനം ചെയ്ത സ്വാമിക്കെതിരെ കേസെടുത്ത് പോലീസ്
Wednesday, September 6, 2023 9:58 PM IST
ചെന്നൈ: സനാതന ധർമ വിവാദത്തെത്തുടർന്ന് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ തല വെട്ടാൻ ആഹ്വാനം ചെയ്ത അയോധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ഡിഎംകെ നിയമവിഭാഗം നൽകിയ പരാതിയിന്മേൽ മധുര പോലീസ് ആണ് കേസ് എടുത്തത്. കലാപാഹ്വാനം അടക്കം കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തലവെട്ടൽ ആഹ്വാനത്തിനൊപ്പം ഉദയനിധിയെ പ്രതീകാത്മകമായി ശിരച്ഛേദം ചെയ്യുന്ന വീഡിയോയും സന്യാസി പങ്കുവെച്ചിരുന്നു. ഈ വീഡിയോ ചിത്രീകരിച്ച വ്യക്തിക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
ഉദയനിധിയുടെ തല വെട്ടിയാൽ 10 കോടി രൂപ പാരിതോഷികം നൽകുമെന്നാണ് സന്യാസി വാഗ്ദാനം ചെയ്തത്.