മോ​സ്കോ: ക​രി​ങ്ക​ട​ലി​ൽ നാ​ല് യു​ക്രേ​നി​യ​ൻ ബോ​ട്ടു​ക​ൾ ത​ക​ർ​ത്ത​താ​യി റ​ഷ്യ. ഈ ​ബോ​ട്ടു​ക​ളി​ലാ​യി 50ല​ധി​കം സൈ​നി​ക​രു​ണ്ടാ​യി​രു​ന്ന​താ​യും റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

അ​തേ​സ​മ​യം, റ​ഷ്യ​യി​ലെ സ്‌​കാ​ഫ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ യു​ക്രെ​യ്ൻ ഡ്രോ​ണ്‍ ആ​ക്ര​മ​ണം ന​ട​ത്തി. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഉ​ഗ്ര​സ്‌​ഫോ​ട​ന​വും വ​ലി​യ തീ​പി​ടി​ത്ത​വു​മു​ണ്ടാ​യി. നാ​ല് വി​മാ​ന​ങ്ങ​ൾ​ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​യെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.