കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ അ​ന​ധി​കൃ​ത പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഏ​ഴ് പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

നോ​ർ​ത്ത് 24 പ​ർ​ഗാ​ന​സ് ജി​ല്ല​യി​ലെ ബാ​രാ​സ​ത്ത് മേ​ഖ​ല​യി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്കാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ദ​ത്താ​പു​കു​ർ ഗ്രാമത്തി​ലെ ഒ​രു വീ​ട്ടി​നു​ള്ളി​ൽ അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തി​യി​രു​ന്ന പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യ്ക്കാ​ണ് തീ​പി​ടി​ച്ച​ത്.

പ​ട​ക്ക​നി​ർ​മാ​ണ​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന രാ​സ​വ​സ്തു​ക്ക​ൾ​ക്ക് തീ​പി​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ സ​മീ​പ​ത്തു​ള്ള വീ​ടു​ക​ൾ​ക്കും കെ​ട്ടി​ട​ങ്ങ​ൾ​ക്കും കേ​ടു​പാ​ട് ഉ​ണ്ടാ​യി. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ അ​ഗ്നി​ര​ക്ഷാ സേ​ന സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ​വ​രെ ബാ​രാ​സ​ത്ത് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.