വാ​ഷിം​ഗ്‌​ട​ൺ: 2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി പാ​ക് വം​ശ​ജ​നാ​യ ക​നേ​ഡി​യ​ൻ ബി​സി​ന​സു​കാ​ര​ൻ ത​ഹ​വു​ർ റാ​ണ​യെ ഇ​ന്ത്യ​ക്ക് കൈ​മാ​റു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് യു​എ​സ് കോ​ട​തി സ്റ്റേ​ചെ​യ്തു.

കാ​ലി​ഫോ​ർ​ണി​യ​യി​ലെ ജി​ല്ല കോ​ട​തി വി​ധി​ക്കെ​തി​രെ 62കാ​ര​നാ​യ റാ​ണ ഒ​മ്പ​താം സ​ർ​ക്യൂ​ട്ട് കോ​ട​തി​യി​ൽ അ​പ്പീ​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് ഡി​സ്ട്രി​ക്ട് ജ​ഡ്ജി ഡെ​യ്ൽ എ​സ്. ഫി​ഷ​ർ സ്റ്റേ ​ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

അ​പ്പീ​ൽ കോ​ട​തി​യി​ലെ അ​ന്തി​മ​വി​ധി വ​രു​ന്ന​തു​വ​രെ​യാ​ണ് സ്റ്റേ ​നി​ല​നി​ൽ​ക്കു​ക. റാ​ണ​യെ കൈ​മാ​റു​ന്ന​തി​ന് സ്റ്റേ ​അ​നു​വ​ദി​ക്ക​രു​തെ​ന്ന സ​ർ​ക്കാ​ർ ശി​പാ​ർ​ശ ത​ള്ളി​യാ​ണ് ജ​ഡ്ജി​യു​ടെ ന​ട​പ​ടി.