ബി​ലി​സി: യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ജോ​ർ​ജി​യ​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 17 ആ​യി ഉ​യ​ർ​ന്നു. മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ 18 പേ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ത​ല​സ്ഥാ​ന​ന​ഗ​ര​മാ​യ ബി​ലി​സി​യി​ൽ നി​ന്ന് 140 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഷോ​വി മേ​ഖ​ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് സ​മീ​പം വ്യാ​ഴാ​ഴ്ച​യാ​ണ് മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​ത്.

ക​ന​ത്ത മ​ഴ മൂ​ലം ഉ​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. നി​ര​വ​ധി വീ​ടു​ക​ളും കോ​ട്ട​ജു​ക​ളും ഇ​ടി​ഞ്ഞു​വീ​ണു.

മ​ര​ണ​പ്പെ​ട്ട​വ​രി​ൽ ഏ​ഴ് പേ​രെ മാ​ത്ര​മാ​ണ് തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ച​തെ​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.