ചെന്നൈ: രാജ്യത്ത് തക്കാളി വില റോക്കറ്റുപോലെ കുതിക്കുകയാണ്. ഇതിനിടെ, വിചിത്ര ഓഫറുമായി ഒരു ചായക്കടക്കാരൻ രംഗത്തുവന്നിരിക്കുന്നു. ഒരു ഗ്ലാസ് ചായക്കൊപ്പം ഒരു കിലോ തക്കാളി ഫ്രീയെന്നാണ് ഇയാൾ അറിയിച്ചിരിക്കുന്നത്.

ചെന്നൈ കൊളത്തൂര്‍ ഗണപതി റാവു സ്ട്രീറ്റിലെ വീ ചായ് ചായക്കടയിലാണ് അടിപൊളി ഓഫറുള്ളത്. 12 രൂപയാണ് ചായയുടെ വില. തക്കാളി വില 200 തൊട്ടതോടെയാണ് ഓഫർ നൽകാൻ തീരുമാനിച്ചതെന്ന് കടയുടമ അറിയിച്ചു.

അതേസമയം, ചായയ്ക്ക് തക്കാളി ഫ്രീയെന്ന ഓഫർ കേട്ട് നിരവധിപ്പേരാണ് കടയിലേക്ക് എത്തുന്നത്. പോലീസിന്‍റെയും ബൗണ്‍സര്‍മാരുടെയും കാവലിലാണ് ഇപ്പോൾ ചായ വിൽപ്പന നടത്തുന്നതെന്നും കടയുടമ പറഞ്ഞു.