റി​യാ​ദ്: സൗ​ദി​യി​ൽ പ​ണ​പ്പെ​രു​പ്പം 2.7 ശ​ത​മാ​നം കു​റ​ഞ്ഞു. ജ​ന​റ​ൽ അ​ഥോ​റി​റ്റി ഫോ​ർ സ്റ്റാ​റ്റി​സ്റ്റി​ക്സാ​ണ് ക​ണ​ക്കു പു​റ​ത്തു വി​ട്ട​ത്. ഇ​തോ​ടെ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യി​ൽ വ​ർ​ധ​ന അ​നു​ഭ​വ​പ്പെ​ട്ടു.

രാ​ജ്യ​ത്തെ ജീ​വി​ത​ച്ചെ​ല​വ് സൂ​ചി​ക​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ​ണ​പ്പെ​രു​പ്പം ക​ണ​ക്കാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് ജൂ​ണി​ൽ ഹൗ​സിം​ഗ്, വെ​ള്ളം, വൈ​ദ്യു​തി, പാ​ച​ക​വാ​ത​കം, വാ​ഹ​ന ഇ​ന്ധ​നം എ​ന്നി​വ​യു​ടെ വി​ല​യി​ൽ മൊ​ത്ത​ത്തി​ൽ 9.1 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി.

കെ​ട്ടി​ട വാ​ട​ക​യി​ന​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ​ത്ത് മു​ത​ൽ 22 ശ​ത​മാ​നം വ​രെ ഈ ​മേ​ഖ​ല​യി​ൽ വ​ർ​ധ​ന​വ് അ​നു​ഭ​വ​പ്പെ​ട്ടു. റെ​സ്റ്റോ​റ​ന്‍റ്, ഹോ​ട്ട​ൽ നി​ര​ക്കു​ക​ൾ 4.3 ശ​ത​മാ​ന​വും വി​ദ്യാ​ഭ്യാ​സം മൂ​ന്നു ശ​ത​മാ​ന​വും വ​ർ​ധി​ച്ചു.

അ​തേ​സ​മ​യം, വ​സ്ത്ര​ങ്ങ​ൾ​ക്കും ചെ​രു​പ്പു​ക​ൾ​ക്കും 2.9 ശ​ത​മാ​നം വി​ല​ക്കു​റ​വു​ണ്ടാ​യി. ആ​ശ​യ​വി​നി​മ​യ ചെ​ല​വ് 0.7 ശ​ത​മാ​നം കു​റ​ഞ്ഞു, കൂ​ടാ​തെ വി​വി​ധ വ്യ​ക്തി​ഗ​ത സാ​ധ​ന​ങ്ങ​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കും 0.1 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി.