ആന്ധ്രയില്‍ തക്കാളി കര്‍ഷകനെ കവര്‍ച്ചാസംഘം കൊലപ്പെടുത്തി
Thursday, July 13, 2023 1:45 PM IST
അമരാവതി: ആന്ധ്രാ പ്രദേശിലെ മടനപ്പള്ളിയില്‍ തക്കാളി കര്‍ഷകനെ കവര്‍ച്ചാസംഘം കൊലപ്പെടുത്തി. നരീം രാജശേഖര്‍ റെഡ്ഡി(62) ആണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച കൃഷിയിടത്തില്‍നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ഇയാളെ കെട്ടിയിട്ടശേഷം കഴുത്തില്‍ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വിളവെടുത്ത പണം കൈവശമുണ്ടെന്ന ധാരണയിലാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇയാള്‍ 70 കുട്ട തക്കാളി ചന്തയില്‍ വിറ്റിരുന്നു.