കർണാടകയിൽ 2.70 ലക്ഷം രൂപയുടെ തക്കാളി മോഷ്ടിച്ചു
Wednesday, July 5, 2023 9:08 PM IST
ബംഗളൂരു: തക്കാളി വില 120 രൂപയും കടന്ന് മുന്നേറുന്നതിനിടെ 2.70 ലക്ഷം രൂപ മൂല്യം വരുന്ന തക്കാളി മോഷ്ടിച്ച് വിരുതന്മാർ.
കർണാടകയിലെ ഹാസൻ ജില്ലയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഗോനിസോമനഹള്ളി ഗ്രാമത്തിലെ ഫാംഹൗസിൽ നിന്നാണ് 90 പെട്ടി തക്കാളി മോഷണം പോയത്.
ചൊവ്വാഴ്ച രാത്രി താൻ ഫാംഹൗസിൽ നിന്ന് പോകുമ്പോൾ തക്കാളിപ്പെട്ടികൾ അകത്ത് ഉണ്ടായിരുന്നുവെന്നും ഇന്ന് പുലർച്ചെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് തിരച്ചറിഞ്ഞതെന്നും ഫാം ഹൗസ് ഉടമായ ധരണി അറിയിച്ചു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.