"എന്നാലും എന്റെ വിദ്യേ' ; പ്രതികരണത്തില്‍ ഉറച്ച് നില്‍ക്കുന്നെന്ന് പി.കെ.ശ്രീമതി
Thursday, June 8, 2023 12:02 PM IST
കണ്ണൂര്‍: "എന്നാലും എന്റെ വിദ്യേ' എന്ന ഫേസ്ബുക്ക് പോസ്റ്റിലെ പ്രതികരണത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി. വിദ്യേ നീ ഈ കുടുക്കില്പ്പെട്ടല്ലോ എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും ശ്രീമതി പറഞ്ഞു.
ആലപ്പുഴ മഹിളാ അസോസിയേഷന് സാഹിത്യ മത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയ കുട്ടിയാണ് വിദ്യ. ആ കുട്ടി ഇങ്ങനെ ചെയ്തെന്ന് കേട്ടപ്പോള്‍ മനസിൽ തോന്നിയ കാര്യമാണ് ഫേസ്ബുക്കില്‍ കുറിച്ചത്. ആ പ്രതികരണത്തില്‍ താന്‍ ഉറച്ച് നില്‍ക്കുന്നെന്നും അവര്‍ വ്യക്തമാക്കി.
മുന്‍ എസ്എഫ്ഐ നേതാവുകൂടിയായ കെ.വിദ്യ വ്യാജരേഖ സമര്‍പ്പിച്ച് ഗസ്റ്റ് ലക്ചറര്‍ ജോലി തരപ്പെടുത്തിയതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയരുന്നതിനിടെയാണ് ശ്രീമതി ഫേസ്ബുക്കില്‍ പരിഹാസരൂപേണയുള്ള പോസ്റ്റിട്ടത്. "എന്നാലും എന്റെ വിദ്യേ' എന്നായിരുന്നു മുന്‍ എസ്എഫ്ഐ നേതാവിനെ ട്രോളിക്കൊണ്ടുള്ള പോസ്റ്റ്.