തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നി​യ​റിം​ഗ്, ഫാ​ർ​മ​സി കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ (കീം-2023) ​ഇ​ന്ന് ന​ട​ക്കും. 1,23,624 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്.

സം​സ്ഥാ​ന​ത്തി​ന​ക​ത്തും ദു​ബാ​യ്, ഡ​ൽ​ഹി, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യി 336 പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. പേ​പ്പ​ർ ഒ​ന്ന് പ​രീ​ക്ഷ (ഫി​സി​ക്സ് - കെ​മി​സ്ട്രി) രാ​വി​ലെ 10 മു​ത​ൽ 12:30 വ​രെ​യും പേ​പ്പ​ർ ര​ണ്ട് (മാ​ത്ത​മാ​റ്റി​ക്സ് ) 2:30 മു​ത​ൽ അ​ഞ്ച് വ​രെ​യു​മാ​ണ്.

വി​ദ്യാ​ർ​ഥി​ക​ൾ അ​ഡ്മി​റ്റ് കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​യും ക​രു​ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, പാ​സ്പോ​ർ​ട്ട്, പാ​ൻ കാ​ർ​ഡ്, ഇ​ല​ക്‌​ഷ​ൻ ഐ​ഡി എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ഒ​രെ​ണ്ണം കൈ​യി​ൽ സൂ‍​ക്ഷി​ക്കേ​ണ്ട​തു​ണ്ട്.