കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ നാ​യ​ക​നും പ്ര​തി​രോ​ധ​നി​ര​യി​ലെ പ്ര​ധാ​ന താ​ര​വു​മാ​യ ജെ​സ​ൽ കാ​ർ​ണേ​യ്റോ ബം​ഗ​ളൂ​രു എ​ഫ്സി​യു​മാ​യി ക​രാ​ർ ഒ​പ്പി​ട്ടു. അ​ടു​ത്ത സീ​സ​ൺ മു​ത​ൽ ജെ​സ​ൽ ചി​ര​വൈ​രി​ക​ളാ​യ ബി​എ​ഫ്സി​യു​ടെ ജേ​ഴ്സി​യി​ൽ അണിയു​മെ​ന്ന് ഫു​ട്ബോ​ൾ ട്രാ​ൻ​സ്ഫ​ർ വി​ദ​ഗ്ധ​ർ സ്ഥി​രീ​ക​രി​ച്ചു.

മു​ൻ ഡെം​പോ ഗോ​വ താ​ര​മാ​യി​രു​ന്ന ജെ​സ​ൽ 2020-ലാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ലെ​ത്തി​യ​ത്. മി​ക​ച്ച പ്ര​ക​ട​നം കൊ​ണ്ട് ടീ​മി​ൽ സ്ഥാ​നം ഉ​റ​പ്പി​ച്ച ജെ​സ​ൽ ടീ​മി​ന്‍റെ നാ​യ​ക​സ്ഥാ​നം വ​രെ എ​ത്തി​പ്പി​ടി​ച്ചു.

2023 മെ​യ് മാ​സം അ​വ​സാ​നി​ക്കു​ന്ന മൂ​ന്ന് വ​ർ​ഷ ക​രാ​ർ ഒ​രു വ​ർ​ഷ​ത്തേ​ക്ക് കൂ​ടി ദീ​ർ​ഘി​പ്പി​ക്കാ​ൻ ബ്ലാ​സ്റ്റേ​ഴ്സ് ഒ​രു​ക്ക​മാ​യി​രു​ന്നു. എ​ന്നാ​ൽ മൂ​ന്ന് വ​ർ​ഷ​ കാലാവധിയുള്ള മി​ക​ച്ച ക​രാ​ർ ബി​എ​ഫ്സി മു​ന്നോ​ട്ട് വ​ച്ച​തോ​ടെ ജെ​സ​ൽ അ​ത് സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ബി​എ​ഫ്സി താ​രം സു​നി​ൽ ഛേത്രി​യു​ടെ വി​വാ​ദ ഗോ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ്ലാ​സ്റ്റേ​ഴ്സ് ബ​ഹി​ഷ്ക​രി​ച്ച ഐഎസ്എൽ എലിമിനേറ്റർ മ​ത്സ​ര​ത്തി​ലാ​ണ് ജെ​സ​ൽ അ​വ​സാ​ന​മാ​യി മ​ഞ്ഞ​പ്പ​ട​യു​ടെ കു​പ്പാ​യം അ​ണി​ഞ്ഞ​തെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.