തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ക​ൽ​പ്പ​റ്റ പാ​റ​വ​യ​ൽ കോ​ള​നി​യി​ലെ വി​ശ്വ​നാ​ഥ​ന്‍റെ മ​ര​ണ​ത്തി​ൽ നീ​തി തേ​ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് കോ​ൺ​ഗ്ര​സ് നേതാവ് രാ​ഹു​ൽ ഗാ​ന്ധി ക​ത്ത് ന​ൽ​കി.

കേ​സി​ൽ സ​മ​ഗ്ര​വും നി​ഷ്പ​ക്ഷ​വു​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കു​ടും​ബ​ത്തി​ന്‌ നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

നേ​ര​ത്തെ, ആ​ത്മ​ഹ​ത്യാ കേ​സാ​യി വി​ശ്വ​നാ​ഥ​ന്‍റെ മ​ര​ണ​ത്തെ കാ​ണ​രു​തെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ലെ പി​ഴ​വു​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും എ​സ്‌​സി​ എ​സ്ടി ക​മ്മീ​ഷ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

വി​ശ്വ​നാ​ഥ​ൻ മ​രി​ക്കു​ന്ന​തി​ന് മു​മ്പ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് വ​ച്ച് ര​ണ്ട് പേ​രോ​ട് സം​സാ​രി​ക്കു​ന്ന​തും, പ​ന്ത്ര​ണ്ടോ​ളം പേ​ർ ചു​റ്റും കൂ​ടി നി​ൽ​ക്കു​ന്ന​തി​ന്‍റെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് കി​ട്ടി​യി​ട്ടു​ണ്ട്.