നാ​ഗ്പൂ​ര്‍: ബോ​ര്‍​ഡ​ര്‍-​ഗ​വാ​സ്‌​ക​ര്‍ ട്രോ​ഫി പ​ര​മ്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ല്‍ രോ​ഹി​ത് ശ​ര്‍​മ​യു​ടെ സെ​ഞ്ചു​റി മി​ക​വി​ല്‍ ഇ​ന്ത്യ​യ്ക്ക് ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡ്. ക​രി​യ​റി​ലെ ഒ​ന്‍​പ​താം ടെ​സ്റ്റ് സെ​ഞ്ചു​റി കു​റി​ച്ച ഹി​റ്റ്മാ​ന്‍ 106 റ​ണ്‍​സു​മാ​യി ക്രീ​സി​ലു​ണ്ട്. 26 റ​ണ്‍​സോ​ടെ ര​വീ​ന്ദ്ര ജ​ഡേ​ജ​യാ​ണ് കൂ​ട്ടി​നു​ള്ള​ത്.

ഒ​ടു​വി​ല്‍ വി​വ​രം ല​ഭി​ക്കു​മ്പോ​ള്‍ ഇ​ന്ത്യ 206/5 എ​ന്ന നി​ല​യി​ലാ​ണ്. അ​ഞ്ച് വി​ക്ക​റ്റു​ക​ള്‍ ശേ​ഷി​ക്കേ 29 റ​ണ്‍​സ് ലീ​ഡ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി ക​ഴി​ഞ്ഞു. 77/1 എ​ന്ന നി​ല​യി​ല്‍ ര​ണ്ടാം ദി​നം തു​ട​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് ഇ​ന്ന് നാ​ല് വി​ക്ക​റ്റു​ക​ള്‍ കൂ​ടി ന​ഷ്ട​മാ​യി. ആ​ര്‍.​അ​ശ്വി​ന്‍ (23), ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര (7), വി​രാ​ട് കോ​ഹ്ലി (12), സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് (8) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ​ത്.

ഓ​സീ​സി​നാ​യി അ​ര​ങ്ങേ​റ്റ​ക്കാ​ര​ന്‍ സ്പി​ന്ന​ര്‍ ടോ​ഡ് മ​ര്‍​ഫി നാ​ല് വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി. ന​ഥാ​ന്‍ ല​യ​ണ്‍ ഒ​രു വി​ക്ക​റ്റ് നേ​ടി. നേ​ര​ത്തെ ഓ​സീ​സ് ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് 177 റ​ണ്‍​സി​ല്‍ അ​വ​സാ​നി​ച്ചി​രു​ന്നു.