ധാ​ക്ക: അ​ന്താ​രാ​ഷ്‌​ട്ര ക്രി​ക്ക​റ്റി​ൽ 500 സി​ക്സു​ക​ൾ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​മാ​യി രോ​ഹി​ത് ശ​ർ​മ. വി​ൻ​ഡീ​സ് വെ​ടി​ക്കെ​ട്ട് താ​രം ക്രി​സ് ഗെ​യി​ലി​ന് മാ​ത്രം അ​വ​കാ​ശ​പ്പെ​ടാ​ൻ ക​ഴി​യു​ന്ന നേ​ട്ട​മാ​ണ് ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ഇ​ന്ത്യ​ൻ നാ​യ​ക​ൻ സ്വ​ന്ത​മാ​ക്കി​യ​ത്.

ഗെ​യി​ൽ 500 സി​ക്സ് പൂ​ർ​ത്തി​യാ​ക്കാ​ൻ 447 മ​ത്സ​ര​ങ്ങ​ൾ എ​ടു​ത്ത​പ്പോ​ൾ രോ​ഹി​തി​ന് 428 മ​ത്സ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ് വേ​ണ്ടി​വ​ന്ന​ത്. നി​ല​വി​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സി​ക്സ് നേ​ടി​യ താ​ര​മാ​ണ് രോ​ഹി​ത്. ഏ​ക​ദി​ന​ത്തി​ല്‍ താ​രം നാ​ലാം സ്ഥാ​ന​ത്താ​ണ്. ടെ​സ്റ്റി​ലും ഹി​റ്റ്​മാ​ൻ 64 ത​വ​ണ എ​തി​രാ​ളി​ക​ളെ സി​ക്സ​റി​ന് പ​റ​ത്തി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ബം​ഗ്ലാ​ദേ​ശി​ന് എ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ തോ​ൽ​വി വ​ഴ​ങ്ങി​ ഇ​ന്ത്യ പ​ര​മ്പ​ര കൈ​വി​ട്ടി​രു​ന്നു. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ല്‍ ആ​ദ്യ ര​ണ്ടു ക​ളി​ക​ള്‍ ജ​യി​ച്ചാ​ണ് ബം​ഗ്ലാ​ദേ​ശ് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ​ത്. ബം​ഗ്ലാ​ദേ​ശി​ന്‍റെ തു​ട​ർ​ച്ച​യാ​യ ഏ​ഴാം ഹോം ​സീ​രീ​സ് വി​ജ​യം ആ​ണി​ത്.