മഹേശന്റെ മരണം: വെള്ളാപ്പള്ളിയെയും തുഷാറിനെയും പ്രതി ചേർക്കാൻ നിർദേശം
Wednesday, November 30, 2022 4:03 PM IST
ആലപ്പുഴ: എസ്എൻഡിപി യോഗം ഭാരവാഹിയായിരുന്ന കെ.കെ. മഹേശന്റെ മരണവുമായ ബന്ധപ്പെട്ട കേസിൽ വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, കെ.എൽ. അശോകൻ എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ കോടതി നിർദേശം നൽകി. മഹേശന്റെ കുടുംബം നൽകിയ ഹർജി പരിഗണിച്ച ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിർദേശം നൽകിയത്.
2020 ജൂൺ 24-നാണ് എസ്എൻഡിപി യോഗത്തിന്റെ കണിച്ചുകുളങ്ങര ഓഫീസിൽ മഹേശനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മരണത്തിന് മുന്പ് മഹേശൻ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ മൂവരുടെയും പേരുകൾ പരാമർശിച്ചിരുന്നു.
മഹേശനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് ഇവരാണെന്നാണ് അദേഹത്തിന്റെ കുടുംബം ആരോപിക്കുന്നത്. മൂന്ന് പേരുടെയും മൊഴി പോലീസ് നേരത്തെ എടുത്തിരുന്നു.