സർവകലാശാലകൾ സിപിഎം കേന്ദ്രങ്ങളാക്കാൻ നീക്കം: എം.ടി.രമേശ്
Wednesday, November 9, 2022 4:08 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളെ സിപിഎം കേന്ദ്രങ്ങളാക്കി മാറ്റാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള നീക്കം സ്വജനപക്ഷപാതത്തിന് കൂട്ട് നിൽക്കാത്തതു കൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാർ നീക്കത്തെ ബിജെപി ശക്തമായി നേരിടും. സമാന ചിന്താഗതിക്കാരുമായി ചേർന്ന് സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.