അ​ഡ്‌​ലെ​യ്ഡ്: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ സെ​മി ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​ക്ക് ആ​ശ​ങ്ക​യു​ണ​ർ​ത്തി നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ​യു​ടെ പ​രി​ക്ക്. അ​ഡ്‌​ലെ​യ്ഡ് ഓ​വ​ലി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ ന​ട​ന്ന പ​രി​ശീ​ല​ന സെ​ഷ​നി​ടെ​യാ​ണ് രോ​ഹി​തി​ന് പ​രി​ക്കേ​റ്റ​ത്.

ടീ​മി​ന്‍റെ ത്രോ ​ഡൗ​ൺ വി​ദ​ഗ്ധ​നാ​യ ര​ഘു​വി​നൊ​പ്പം ബാ​റ്റിം​ഗ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​തി​നി​ടെ ബൗ​ൺ​സ് ചെ​യ്തെ​ത്തി​യ പ​ന്ത് രോ​ഹി​തി​ന്‍റെ വ​ല​ത് കൈ​യ്യി​ൽ ​തട്ടു​ക​യാ​യി​രു​ന്നു. വേ​ദ​ന മൂ​ലം ബാ​റ്റിം​ഗ് നി​ർ​ത്തി​വ​ച്ച താ​ര​ത്തി​ന് ഉ​ട​ന​ടി ടീം ​ഫി​സി​യോ ഐ​സ്പാ​ക്ക് ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി.

ഇ​ട​വേ​ള​യ്ക്ക് ശേ​ഷം പ​രി​ശീ​ല​നം പു​നഃ​രാ​രം​ഭി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ മൂ​ലം താ​രം നെ​റ്റ്സി​ൽ നി​ന്ന് പി​ൻ​വാ​ങ്ങി. പ​രി​ക്കേ​റ്റ് പി​ൻ​വാ​ങ്ങു​ന്ന രോ​ഹി​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ ആ​രാ​ധ​ക​ർ ആ​ശ​ങ്ക​യി​ലാ​യി. എ​ന്നാ​ൽ 40 മി​നി​റ്റി​ന്‍റെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ താ​രം പ​രി​ക്കി​ന്‍റെ യാ​തൊ​രു വി​ധ ല​ക്ഷ​ണ​ങ്ങ​ളു​മി​ല്ലാ​തെ ബാ​റ്റിം​ഗ് പ​രി​ശീ​ല​നം ന​ട​ത്തി​യ​ത് ടീ​മി​ന് ആ​ശ്വാ​സ​മേ​കി.

രോ​ഹി​തി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടെങ്കിലും ഇ​ക്കാ​ര്യ​ത്തി​ൽ ബി​സി​സി​ഐ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല.