വിഴിഞ്ഞത്തു നടക്കുന്നത് രാജ്യത്തിന്റെ വികസനത്തിന് എതിരായ സമരം: മന്ത്രി അബ്ദുറഹ്മാൻ
Wednesday, November 2, 2022 11:00 PM IST
തിരുവനന്തപുരം: വിഴിഞ്ഞത്തു നടക്കുന്നത് രാജ്യത്തിന്റെ വികസനത്തിന് എതിരായ സമരമാണെന്ന് ഫിഷറീസ് മന്ത്രി അബ്ദുറഹ്മാൻ. വികസനത്തിന് എതിരായതിനാൽ ഈ സമരത്തെ രാജ്യവിരുദ്ധസമരമായി കാണേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
സമരം സംബന്ധിച്ച് ചര്‍ച്ചകളുടെ സമയം കഴിഞ്ഞെന്നും സമരത്തില്‍ ഇനി കോടതിവിധി വരുന്നതുവരെ കാത്തിരിക്കാമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി മന്ത്രി പറഞ്ഞു. തുറമുഖനിര്‍മാണം നിര്‍ത്തിവയ്ക്കാനാകില്ല. ഇതൊഴികെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. സമരത്തില്‍ നിന്ന് പിന്മാറാന് പ്രതിഷേധക്കാര്‍ തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.