പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി സത്യ നദെല്ല
Thursday, October 20, 2022 4:12 PM IST
സാൻ ഫ്രാൻസിസ്കോ: പത്മഭൂഷൺ പുരസ്കാരം അമേരിക്കയിൽ വച്ച് നടത്തിയ പ്രത്യേക ചടങ്ങിൽ മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല ഏറ്റുവാങ്ങി.
ഈ വർഷത്തെ റിപബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ബഹുമതിയാണ് നദെല്ല യുഎസിലെ ഇന്ത്യൻ കോൺസുൽ ജനറൽ ടി.വി. നാഗേന്ദ്ര പ്രസാദിൽ നിന്ന് ഏറ്റുവാങ്ങിയത്.
നിരവധി പ്രതിഭകൾക്കൊപ്പം പത്മഭൂഷൺ ലഭിച്ചത് അഭിമാനമേകുന്ന കാര്യമാണെന്ന് പറഞ്ഞ നദെല്ല, രാജ്യത്തെ ജനങ്ങൾക്കും പ്രധാനമന്ത്രി, പ്രസിഡന്റ് എന്നിവർക്കും നന്ദി അറിയിച്ചു. 2023-ൽ ഇന്ത്യ സന്ദർശിക്കുമെന്നും അദേഹം അറിയിച്ചു.
2014-ലാണ് ഹൈദരാബാദ് സ്വദേശിയായ നദെല്ല മൈക്രോസോഫ്റ്റിന്റെ സിഇഒ സ്ഥാനം ഏറ്റെടുത്തത്. 2021 മുതൽ കന്പനി ചെയർമാൻ സ്ഥാനവും നദെല്ല വഹിക്കുന്നുണ്ട്.