നരേന്ദ്ര മോദിക്ക് കുവൈറ്റിന്റെ വിശിഷ്ട മെഡൽ സമ്മാനിച്ചു; രാജ്യത്തിന് ലഭിച്ച ആദരമെന്ന് മോദി
Sunday, December 22, 2024 7:24 PM IST
കുവൈറ്റ് സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈറ്റിന്റെ ഉയർന്ന സിവിലിയൻ ബഹുമതി സമ്മാനിച്ചു. വിശിഷ്ട മെഡലായ മുബാറക്ക് അൽ കബീർ കുവൈറ്റ് അമീർ ആണ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്.
രാജ്യത്തിന് നൽകിയ ആദരമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഔദ്യോഗിക സന്ദർശനത്തിനായി എത്തിയ പ്രധാനമന്ത്രി കുവൈറ്റ് പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി.
ഇന്നലെയാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി കുവൈറ്റിൽ എത്തിയത്. കുവൈറ്റിൽ എത്തിയ മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധനചെയ്തിരുന്നു.