മെ​ൽ​ബ​ൺ: ബോ​ക്സിം​ഗ് ഡേ ​ടെ​സ്റ്റ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ് ഇ​ന്ത്യ​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി. ശ​നി​യാ​ഴ്ച നെ​റ്റ്സി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​തി​നി​ടെ ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ർ​മ​യു​ടെ കാ​ൽ മു​ട്ടി​ന് പ​രി​ക്കേ​റ്റു.

താ​ര​ത്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്ന് ടീം ​മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു. അ​തേ​സ​മ​യം രോ​ഹി​ത്തി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നും അ​ടു​ത്ത ടെ​സ്റ്റി​ൽ ക​ളി​ച്ചേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഇ​ടം​കാ​ലി​ൽ ബാ​ൻ​ഡേ​ജു​മാ​യി രോ​ഹി​ത് ശ​ർ​മ ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. 26ന് ​മെ​ൽ​ബ​ണി​ലാ​ണ് നാ​ലാം ടെ​സ്റ്റ്. പ​ര​മ്പ​ര​യി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ മ​ത്സ​രം വി​ജ​യി​ച്ചി​രു​ന്നു.