വിൻഡീസിനെതിരേ ഇന്ത്യൻ വനിതകൾക്ക് ബാറ്റിംഗ്; പ്രതിക റാവലിന് അരങ്ങേറ്റം, ഹർമൻപ്രീത് തിരിച്ചെത്തി
Sunday, December 22, 2024 2:12 PM IST
വഡോദര: വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ബാറ്റിംഗ്. ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ഹെയ്ലി മാത്യൂസ് ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
പരിക്കേറ്റ ഹര്‍മന്‍പ്രീത് കൗര്‍ ഏകദിന പരമ്പരയിലേക്ക് തിരിച്ചെത്തിയപ്പോൾ മലയാളി താരം മിന്നു മണിക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല. ഓപ്പണര്‍ പ്രതിക റാവല്‍ ഇന്ത്യന്‍ ജേഴ്സിയില്‍ അരങ്ങേറ്റം നടത്തി.
മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. വഡോദരയിൽ ഈമാസം 24ന് പരമ്പരയിലെ രണ്ടാം ഏകദിനവും 27ന് അവസാന ഏകദിനവും നടക്കും. നേരത്തെ ടി20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: സ്മൃതി മന്ദാന, പ്രതീക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, സൈമ താക്കൂര്‍, ടിറ്റാസ് സാധു, പ്രിയ മിശ്ര, രേണുക താക്കൂര്‍ സിംഗ്.
വെസ്റ്റ് ഇന്‍ഡീസ് പ്ലേയിംഗ് ഇലവൻ: ഹെയ്ലി മാത്യൂസ് (ക്യാപ്റ്റന്‍), ക്വിയാന ജോസഫ്, ഷെമൈന്‍ കാംബെല്ലെ (വിക്കറ്റ് കീപ്പര്‍), ഡിയാന്ദ്ര ഡോട്ടിന്, റഷാദ വില്യംസ്, സൈദ ജെയിംസ്, ഷബിക ഗജ്നബി, ആലിയ അല്ലെയ്ന്‍, ഷാമിലിയ കോണല്‍, അഫി ഫ്ളെച്ചര്‍, കരിഷ്മ റാംഹാരക്ക്.