മാ​സ​പ്പ​ടി കേ​സ്: നി​ര്‍​ണാ​യ​ക രേ​ഖ​ക​ള്‍ ഇ​ഡി​യു​ടെ കൈ​യി​ലെ​ന്നു സൂ​ച​ന
മാ​സ​പ്പ​ടി കേ​സ്: നി​ര്‍​ണാ​യ​ക രേ​ഖ​ക​ള്‍ ഇ​ഡി​യു​ടെ  കൈ​യി​ലെ​ന്നു സൂ​ച​ന
Thursday, April 18, 2024 3:28 PM IST
കൊ​ച്ചി: മാ​സ​പ്പ​ടിക്കേസി​ല്‍ നി​ര്‍​ണാ​യ​ക രേ​ഖ​ക​ള്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റിന്‍റെ കൈ​യി​ൽ ലഭിച്ചതായി സൂ​ച​ന. കൊ​ച്ചി​ന്‍ മി​ന​റ​ല്‍​സ് ആ​ന്‍​ഡ് റൂ​ട്ടൈ​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ എ​സ്.​എ​ന്‍. ശ​ശി​ധ​ര​ന്‍ ക​ര്‍​ത്ത​യു​ടെ ആ​ലു​വ​യി​ലെ വീ​ട്ടി​ല്‍നി​ന്ന് ഇ​ഡി​ക്ക് നി​ര്‍​ണാ​യ​ക രേ​ഖ​ക​ള്‍ ല​ഭി​ച്ച​താ​യാ​ണ് വി​വ​രം.

ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ര​ണ്ടു ത​വ​ണ ഇ​ഡി ശ​ശി​ധ​ര​ന്‍ ക​ര്‍​ത്ത​യ്ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ങ്കി​ലും അ​ദ്ദേഹം ഹാ​ജ​രാ​യി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ഡി കഴിഞ്ഞദിവസം ഉ​ച്ച​യോ​ടെ ആ​ലു​വ പ​റ​വൂ​ര്‍ ക​വ​ല​യി​ലെ "ശ്രീ​വ​ത്സം' വീ​ട്ടി​ലെ​ത്തി ശ​ശി​ധ​ര​ന്‍ ക​ര്‍​ത്ത​യെ ചോ​ദ്യം ചെ​യ്ത​ത്.

ഇ​ഡി​യു​ടെ ചോ​ദ്യം ചെ​യ്യ​ലി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശ​ശി​ധ​ര​ന്‍ ക​ര്‍​ത്ത സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി വെള്ളിയാഴ്ച ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ഇ​ഡി​യു​ടെ അ​പ്ര​തീ​ക്ഷി​ത നീ​ക്കം.

ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ക​ര്‍​ത്ത​യെ ചോ​ദ്യം ചെ​യ്ത​ത്. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് ചോ​ദ്യം ചെ​യ്യ​ലെ​ന്നാ​ണ് ഇ​ഡി വ്യ​ക്ത​മാ​ക്കി​യ​ത്. ചോ​ദ്യം ചെ​യ്യ​ലിനിടെ വീട്ടിൽനിന്നു നി​ര്‍​ണാ​യ​ക രേ​ഖ​ക​ള്‍ കസ്റ്റഡിയിലെടുത്തെന്നാണു പുറത്തുവരുന്ന വിവരം.

ചോ​ദ്യം ചെ​യ്യ​ല്‍ തു​ട​രു​ന്നു


അതേസമയം സി​എം​ആ​ര്‍​എ​ല്‍ ചീ​ഫ് ഫി​നാ​ന്‍​സ് മാ​നേ​ജ​ര്‍ പി. ​സു​രേ​ഷ് കു​മാ​ര്‍, മു​ന്‍ കാ​ഷ്യ​ര്‍ വി. ​വാ​സു​ദേ​വ​ന്‍ എ​ന്നി​വ​ര്‍ ഇ​ന്നും ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇ​ഡി​ക്കു മു​ന്നി​ല്‍ ഹാ​ജ​രാ​യി.എ​ക്‌​സാ​ലോ​ജി​ക്കു​മാ​യു​ള്ള ക​രാ​ര്‍ രേ​ഖ​ക​ള്‍ സി​എം​ആ​ര്‍​എ​ല്‍ വ്യാഴാഴ്ചയും ഇ​ഡി​ക്ക് കൈ​മാ​റി​യി​ല്ല.

എ​ക്‌​സാ​ലോ​ജി​ക്കു​മാ​യു​ള്ള സാ​മ്പ​ത്തി​ക ക​രാ​ര്‍ രേ​ഖ​ക​ള്‍ ജീ​വ​ന​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഐ​ടി സെ​റ്റി​ല്‍​മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള​വ​യാ​ണ് ഇ​തെ​ന്നും കൈ​മാ​റാ​ന്‍ ക​ഴി​യി​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. ഇ​തോ​ടെ കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​രെ ചോ​ദ്യം ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ഇ​ഡി.

എ​ക്‌​സാ​ലോ​ജി​ക്കി​ന്‍റെ സോ​ഫ്റ്റ് വെ​യ​ര്‍ ഡ​വ​ല​പ്പ്‌​മെ​ന്‍റ് മെ​യ്ന്‍റ​ന​ന​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​റി​ല്‍ ഒ​പ്പി​ട്ട​യാ​ളാ​ണ് പി. ​സു​രേ​ഷ്‌​കു​മാ​ര്‍. ക​മ്പ​നി എം​ഡി സി.​എ​ന്‍ ശ​ശി​ധ​ര​ന്‍ ക​ര്‍​ത്ത​യു​ടെ ക​മ്പ​നി സെ​ക്ര​ട്ട​റി കൂ​ടി​യാ​യ സു​രേ​ഷ്‌​കു​മാ​റാ​ണ് ക​മ്പ​നി​യു​ടെ പ​ല നി​ര്‍​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ളും കൈ​ക്കൊ​ണ്ടി​രു​ന്ന​ത്.

ക​ഴി​ഞ്ഞദി​വ​സം മൂ​ന്ന് ജീ​വ​ന​ക്കാ​രെ 24 മ​ണി​ക്കൂ​ര്‍ ചോ​ദ്യം ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് ഇ​ന്ന് ര​ണ്ട് പേ​രെ​യും ചോ​ദ്യം ചെ​യ്യ​ലി​നാ​യി വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<