പ്ര​ധാ​ന​മ​ന്ത്രി​യു​ടെ റോ​ഡ് ഷോ ​ഇ​ന്നു പാ​ല​ക്കാ​ട്ട്
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ റോ​ഡ് ഷോ ​ഇ​ന്നു പാ​ല​ക്കാ​ട്ട്
Tuesday, March 19, 2024 8:55 AM IST
പാ​ല​ക്കാ​ട്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ റോ​ഡ് ഷോ ​ഇ​ന്നു പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ ന​ട​ക്കും. ബി​ജെ​പി​യു​ടെ എ ​പ്ല​സ് മ​ണ്ഡ​ല​മാ​യ പാ​ല​ക്കാ​ട് ബി​ജെ​പി സ്ഥാ​നാ​ർ​ഥി സി. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മോ​ദി എ​ത്തു​ന്ന​ത്. ‌സ​ന്ദ​ർ​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യി ന​ഗ​ര​ത്തി​ൽ ക​ന​ത്ത സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി.

50,000 പേ​രെ അ​ണി​നി​ര​ത്താ​നാ​ണു ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം. എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യെ​ന്നു നേ​തൃ​ത്വം അ​റി​യി​ച്ചു. ഇ​തു മൂ​ന്നാം​ത​വ​ണ​യാ​ണ് മോ​ദി പാ​ല​ക്കാ​ട്ട് എ​ത്തു​ന്ന​ത്.


2016ലും 21​ലും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്താ​യി​രു​ന്നു അ​ദ്ദേ​ഹം ജി​ല്ല സ​ന്ദ​ർ​ശി​ച്ച​ത്. ഇ​ന്നു രാ​വി​ലെ പ​ത്തോ​ടെ പാ​ല​ക്കാ​ട് മേ​ഴ്സി കോ​ള​ജി​ലെ ഹെ​ലി​പാ​ഡി​ൽ പ്ര​ധാ​ന​മ​ന്ത്രി ഇ​റ​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<