മ​ഹാ​രാ​ഷ്ട്ര സ്വ​ത​ന്ത്ര എം​പി ന​വ​നീ​ത് റാ​ണ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു
മ​ഹാ​രാ​ഷ്ട്ര സ്വ​ത​ന്ത്ര എം​പി ന​വ​നീ​ത് റാ​ണ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു
Thursday, March 28, 2024 6:13 AM IST
മുംബൈ: അ​മ​രാ​വ​തി​യി​ൽ നി​ന്നു​ള്ള സ്വ​ത​ന്ത്ര എം​പി ന​വ​നീ​ത് റാ​ണ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി നാ​ഗ്പൂ​രി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന ഘ​ട​കം അ​ധ്യ​ക്ഷ​ൻ ച​ന്ദ്ര​ശേ​ഖ​ർ ബ​വ​ൻ​കു​ലെ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് അ​വ​ർ അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

ബ​വ​ൻ​കു​ലെ​യു​ടെ വ​സ​തി​യി​ൽ അ​നു​യാ​യി​ക​ൾ​ക്കും ഭ​ർ​ത്താ​വ് എം​എ​ൽ​എ ര​വി റാ​ണ​യ്ക്കും ഒ​പ്പ​മാ​ണ് ന​വ​നീ​ത് റാ​ണ എ​ത്തി​യ​ത്. അ​മ​രാ​വ​തി, നാ​ഗ്പൂ​ർ, വാ​ർ​ധ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള മു​തി​ർ​ന്ന പാ​ർ​ട്ടി നേ​താ​ക്ക​ളും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു.

ബി​ജെ​പി​യു​ടെ കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ബു​ധ​നാ​ഴ്ച​യാ​ണ് അ​മ​രാ​വ​തി മ​ണ്ഡ​ല​ത്തി​ലെ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യി ന​വ​നീ​ത് റാ​ണ​യു​ടെ പേ​ര് പ്ര​ഖ്യാ​പി​ച്ച​ത്. ഏ​പ്രി​ൽ നാ​ലി​ന് അ​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​മെ​ന്ന് ബ​വ​ൻ​കു​ലെ പ​റ​ഞ്ഞു.


പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ​യും വി​ക​സ​ന പാ​ത​യാ​ണ് ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​മാ​യി താ​ൻ പി​ന്തു​ട​രു​ന്ന​തെ​ന്ന് ബ​വ​ൻ​കു​ലെ​യു​ടെ വ​സ​തി​യി​ൽ അ​ർ​ദ്ധ​രാ​ത്രി​യോ​ടെ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ന​വ​നീ​ത് റാ​ണ പ​റ​ഞ്ഞു.

2014ൽ ​എ​ൻ​സി​പി ടി​ക്ക​റ്റി​ൽ അ​മ​രാ​വ​തി​യി​ൽ നി​ന്ന് മ​ത്സ​രി​ച്ച ന​വ​നീ​ത് റാ​ണ ശി​വ​സേ​ന​യു​ടെ ആ​ന​ന്ദ്റാ​വു അ​ദ്സു​ലി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. 2019-ൽ ​അ​വ​ർ എ​ൻ​സി​പി പി​ന്തു​ണ​യു​ള്ള സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ക​യും അ​ദ്‌​സു​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. എ​ന്നി​രു​ന്നാ​ലും, 2019 ന് ​ശേ​ഷം ഇ​വ​ർ ബി​ജെ​പി​യെ പി​ന്തു​ണ​യ്ക്കാ​ൻ തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<