ഛത്തീ​സ്‍​ഗ​ഡി​ൽ ബി​ജെ​പി നേ​താ​വി​നെ മാ​വോ​യി​സ്റ്റു​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കു​ത്തി​ക്കൊ​ന്നു
ഛത്തീ​സ്‍​ഗ​ഡി​ൽ ബി​ജെ​പി നേ​താ​വി​നെ മാ​വോ​യി​സ്റ്റു​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കു​ത്തി​ക്കൊ​ന്നു
Thursday, April 18, 2024 1:03 AM IST
റാ​യ്പു​ർ: ഛത്തീ​സ്‍​ഗ​ഡി​ൽ ബി​ജെ​പി നേ​താ​വി​നെ മാ​വോ​യി​സ്റ്റു​ക​ൾ വീ​ട്ടി​ൽ​ക്ക​യ​റി ത​ട്ടി​ക്കൊ​ണ്ടു​പോ​യി കു​ത്തി​ക്കൊ​ന്നു. നാ​രാ​യ​ൺ​പു​രി​ലാ​ണ് സം​ഭ​വം.

ദ​ൻ​ഡാ​ക്‍​വ​ൻ ഗ്രാ​മ​ത്തി​ലെ ബി​ജെ​പി നേ​താ​വ് പ​ഞ്ചം ദാ​സി​നെ ആ​ണ് മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല​പ്പെ​ടു​ത്തി​യ​ത്. പോ​ലീ​സി​ന് വേ​ണ്ടി ഇ​യാ​ൾ പ്ര​വ​ർ​ത്തി​ച്ചു എ​ന്ന് മാ​വോ​യി​സ്റ്റു​ക​ൾ ബോ​ർ​ഡ് എ​ഴു​തി വ​ച്ചി​രു​ന്നു.


ക​ഴി​ഞ്ഞ ദി​വ​സം സു​ര​ക്ഷാ​സേ​ന​യും മാ​വോ​യി​സ്റ്റു​ക​ളും ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന കാ​ങ്കീ​ര് ജി​ല്ല​യ്ക്ക് സ​മീ​പം ആ​ണ് നാ​രാ​യ​ൺ​പൂ​ർ ജി​ല്ല. കാ​ങ്കീ​ര്‍ ജി​ല്ല​യി​ല്‍ ഛോട്ടെ​ബേ​ത്തി​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ല്‍ സു​ര​ക്ഷാ സേ​ന​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ 29 മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<