ഹാർദിക്കിനു വിലക്ക്, പിഴ
ഹാർദിക്കിനു വിലക്ക്, പിഴ
Sunday, May 19, 2024 1:38 AM IST
മും​ബൈ: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സ് ക്യാ​പ്റ്റ​ൻ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​ക്ക് വി​ല​ക്കും 30 ല​ക്ഷം രൂ​പ പി​ഴ​യും. ഇ​തോ​ടെ പാ​ണ്ഡ്യ​ക്ക് അ​ടു​ത്ത സീ​സ​ണി​ലെ ആ​ദ്യ​ത്തെ മ​ത്സ​രം ന​ഷ്ട​മാ​കും.

ക​ഴി​ഞ്ഞ​ദി​വ​സം ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സി​നോ​ട് തോ​റ്റ മ​ത്സ​ര​ത്തി​ലെ കു​റ​ഞ്ഞ ഓ​വ​ർ നി​ര​ക്കാ​ണ് മും​ബൈ നാ​യ​ക​നു വി​ല​ക്കി​നും പി​ഴ​യ്ക്കും ഇ​ട​യാ​ക്കി​യ​ത്. ഐ​പി​എ​ൽ പെ​രു​മാ​റ്റ​ച്ച​ട്ടം പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

ഹാ​ർ​ദി​ക്കി​നെ​ക്കൂ​ടാ​തെ ടീ​മി​ലെ ഇം​പാ​ക്ട് പ്ലെ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു ക​ളി​ക്കാ​രും പി​ഴ​യ​ട​യ്ക്ക​ണം. 12 ല​ക്ഷ​മോ മാ​ച്ച് ഫീ​യു​ടെ പ​കു​തി​യോ ആ​ണ് ഓ​രോ​രു​ത്ത​രും പി​ഴ ന​ൽ​കേ​ണ്ട​ത്.

സീ​സ​ണി​ൽ ഓ​വ​ർ നി​ര​ക്കി​ന്‍റെ പേ​രി​ൽ വി​ല​ക്ക് ല​ഭി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ക​ളി​ക്കാ​ര​നാ​ണ് ഹാ​ർ​ദി​ക് പാ​ണ്ഡ്യ. ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ് ക്യാ​പ്റ്റ​ൻ ഋ​ഷ​ഭ് പ​ന്തി​ന് നേ​ര​ത്തേ വി​ല​ക്ക് ല​ഭി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.