കേരളത്തിനു ഭേദപ്പെട്ട സ്‌കോര്‍
Friday, November 17, 2017 2:03 PM IST
തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യി​ല്‍ സൗ​രാഷ്‌ട്രയ്‌​ക്കെ​തി​രാ​യ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ കേ​ര​ള​ത്തി​നു ഭേ​ദ​പ്പെ​ട്ട സ്‌​കോ​ര്‍. 225 റ​ണ്‍സി​നാ​ണ് കേ​ര​ളം പു​റ​ത്താ​യ​ത്.

68 റ​ണ്‍സ് നേ​ടി​യ സ​ഞ്ജു സാം​സ​ണും 29 റ​ണ്‍സ് നേ​ടി​യ രോ​ഹ​ന്‍ പ്രേ​മു​മാ​ണ് സൗ​രാ​ഷ്്‌ട്ര ബൗ​ള​ര്‍മാ​രെ ചെ​റു​ത്തു​നി​ന്ന​ത്. കേ​ര​ള​ത്തി​നാ​യി സ​ല്‍മാ​ന്‍ ന​സീ​ര്‍ 28 റ​ണ്‍സും ഫ​ബി​ദ് അ​ഹ​മ്മ​ദ് 22 റ​ണ്‍സും നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച സൗ​​രാ​ഷ്്‌ട്ര ഒ​ന്നാം ദി​വ​സ​ത്തെ ക​ളി നി​ര്‍ത്തു​മ്പോ​ള്‍ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 37 റ​ണ്‍സ് എ​ന്ന നി​ല​യി​ലാ​ണ്. റോ​ബി​ന്‍ ഉ​ത്ത​പ്പ (20), സ്‌​നെ​ല്‍ പ​ട്ടേ​ല്‍ (16) എ​ന്നി​വ​രാ​ണ് ക്രീ​സി​ല്‍.


ആ​റ് വി​ക്ക​റ്റ് നേ​ടി​യ ധ​ര്‍മേ​ന്ദ്ര ജ​ഡേ​ജ​യാ​ണ് കേ​ര​ള​ത്തെ ത​ക​ര്‍ത്ത​ത്. സൗ​രാഷ്‌ട്രയ്ക്കാ​യി ജ​യ​ദേ​വ് ഉ​നാ​ദ്കാ​ട്ടും വ​ണ്ഡി​റ്റ്് ജി​വ​രാ​ണ​നി​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.