അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് ഫുട്ബോൾ: മാ​ലി, ഇംഗ്ലണ്ട് സെ​മി​യി​ല്‍
Saturday, October 21, 2017 12:32 PM IST
ഗോ​ഹ​ട്ടി: അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ൽ മാലിയും ഇംഗ്ലണ്ടും സെമിയിൽ. ക​ന​ത്ത മ​ഴ​യെ​ത്തു​ടർന്ന് വെ​ള്ളം നി​റ​ഞ്ഞ ഗോ​ഹ​ട്ടി​യി​ലെ ഗ്രൗ​ണ്ടി​ല്‍ മാ​ലി ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളി​ന് ഘാ​ന​യെ തോ​ല്‍പ്പി​ച്ചു. ഹ​ഡ്ജി ദ്രാ​മെ (15), ജെ​മൂ​സ ട്ര​വോ​ര്‍ (61) എ​ന്നി​വ​രു​ടെ ഗോ​ളു​ക​ളാ​ണ് മാ​ലി​ക്കു വി​ജ​യം സ​മ്മാ​നി​ച്ച​ത്. കു​ദു​സ് മു​ഹ​മ്മ​ദ് 70-ാം മി​നി​റ്റി​ല്‍ പെ​നാ​ല്‍റ്റി​യി​ലൂ​ടെ ഒ​രു ഗോ​ള്‍ മ​ട​ക്കി. അ​വ​സാ​ന മി​നി​റ്റു​ക​ളി​ല്‍ സ​മ​നി​ല​യ്ക്കാ​യി ഘാന ക​ടു​ത്ത പോ​രാ​ട്ടം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ഇംഗ്ലണ്ട് ഒന്നിനെതിരേ നാലു ഗോളുകൾക്കു യുഎസ്എയെ തോൽപ്പിച്ചു.

മ​ഴമൂ​ലം വെ​ള്ളം നി​റ​ഞ്ഞ ക​ള​ത്തി​ല്‍ പ​ന്തി​ന് അ​പ്ര​തീ​ക്ഷി​ത​മാ​യി ഭാ​രം കൂ​ടി​യ​തി​നാ​ല്‍ ബൗ​ണ്‍സ് ചെ​യ്യാ​നും പാ​സു​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കാ​നും പ്ര​യാ​സം നേ​രി​ട്ടു. ഈ ​അ​വ​സ്ഥ​യി​ല്‍ മാ​ലി കു​റു​കി​യ പാ​സു​ക​ളി​ലൂ​ടെ​യാ​ണ് ക​ളി​ച്ച​ത്. ഇ​തി​നൊ​പ്പം എ​ത്താ​ന്‍ ഘാ​ന​യ്ക്കാ​യി​ല്ല. 15-ാം മി​നി​റ്റി​ല്‍ മാ​ലി മു​ന്നി​ലെ​ത്തി.

40-ാം മി​നി​റ്റി​ല്‍ ഘാ​ന സ​മ​നി​ല ഗോ​ള്‍ ഇ​ബ്രാ​ഹിം സു​ള്ളി​യി​ലൂ​ടെ നേ​ടി​യെ​ങ്കി​ലും റ​ഫ​റി ഗോ​ള്‍ അ​നു​വ​ദി​ച്ചി​ല്ല. പ​ക​രം മാ​ലി​ക്ക് ഫ്രീ​കി​ക്ക് ന​ല്‍കു​ക​യാ​യി​രു​ന്നു. ഗോ​ളി​നു​ള്ള വ​ഴി​യി​ല്‍ കു​ദു​സ് മു​ഹ​മ്മ​ദ് വ​രു​ത്തി​യ ഫൗ​ളാ​ണ് ഘാ​ന​യ്ക്കു വി​ന​യാ​യ​ത്. മാ​ലി​യു​ടെ ര​ണ്ടാം ഗോ​ള്‍ ഗോ​ള്‍കീ​പ്പ​ര്‍ ഡ​നാ​ല്‍ഡ് ഇ​ബ്രാ​ഹി​മി​ന്‍റെ പി​ഴ​വി​നെ​ത്തു​ട​ര്‍ന്നാ​യി​രു​ന്നു. ലോം​ഗ് ബോ​ള്‍ പി​ടി​ക്കു​ന്ന​തി​നാ​യി മു​ന്നോ​ട്ടു ക​യ​റി​നി​ന്ന ഗോ​ള്‍കീ​പ്പ​ര്‍ക്കു പ​ന്ത് കൈ​യി​ലാ​ക്കാ​നാ​യി​ല്ല; ട്ര​വോ​റു​ടെ ഷോ​ട്ട് വ​ല​യി​ല്‍. 70-ാം മിനിറ്റിൽ മാ​ലി​യു​ടെ സാ​ദി​ഖ് ഇ​ബ്രാ​ഹിം പെ​നാ​ല്‍റ്റി ബോ​ക്‌​സി​ല്‍ വ​രു​ത്തി​യ ഫൗ​ള്‍ ഘാ​ന​യ്ക്കു പെ​നാ​ല്‍റ്റി ഒ​രു​ക്കി. കി​ക്കെ​ടു​ത്ത കു​ദു​സ് മു​ഹ​മ്മ​ദി​ന് പി​ഴ​ച്ചി​ല്ല.


ര​ണ്ടാം സെ​മി​യി​ല്‍ ഇം​ഗ്ല​ണ്ട് റി​യാ​ന്‍ ബ്രിവ്സ്റ്റ​റു​ടെ ഹാ​ട്രി​ക് മികവിൽ യുഎസ്എ‍യെ 4-1ന് തകർത്തു. 11, 14 മി​നി​റ്റി​ല്‍ ഗോ​ള്‍ നേ​ടി​യ ബ്രിവ്സ്റ്റ​ർ‍ 90+6-ാം മി​നി​റ്റി​ല്‍ പെ​നാ​ല്‍റ്റി​യി​ലൂ​ടെ ഹാ​ട്രി​ക് തി​ക​ച്ചു. ഇം​ഗ്ല​ണ്ടി​ന്‍റെ ഒ​രു ഗോ​ള്‍ മോ​ര്‍ഗ​ന്‍ ഗി​ബ്‌​സ് വൈ​റ്റി​ന്‍റെ (64) വ​ക​യാ​യി​രു​ന്നു. ജോ​ഷ്വാ സ​ര്‍ജ​ന്‍റാ​ണ് (72) യു​എ​സ്എ​യു​ടെ ഏ​ക ഗോ​ളി​ന്‍റെ ഉ​ട​മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.