ഹോക്കി: ഇന്ത്യ പുറത്ത്
ഹോക്കി: ഇന്ത്യ പുറത്ത്
Thursday, June 22, 2017 12:04 PM IST
ല​ണ്ട​ന്‍: വേ​ള്‍ഡ് ഹോ​ക്കി ലീ​ഗ് സെ​മി​ഫൈ​ന​ലി​ല്‍ ഇ​ന്ത്യ പു​റ​ത്ത്. ക്വാ​ര്‍ട്ട​റി​ല്‍ മ​ലേ​ഷ്യ​യോ​ട് ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ള്‍ക്ക് പ​രാ​ജ​യ​പ്പെ​ട്ടാ​ണ് ഇ​ന്ത്യ പു​റ​ത്താ​യ​ത്. ആ​ര്‍. റ​ഹീ​മി​ന്‍റെ ഇ​ര​ട്ട​ഗോ​ള്‍ മി​ക​വി​ലാ​ണ് മ​ലേ​ഷ്യ ഇ​ന്ത്യ​യെ വീ​ഴ്ത്തി​യ​ത്. ടി. ​അ​ഹ​മ്മ​ദ് മ​ലേ​ഷ്യ​യു​ടെ ര​ണ്ടാം ഗോ​ള്‍ നേ​ടി​.

പെ​നാ​ല്‍റ്റി കോ​ര്‍ണ​റി​ല്‍നി​ന്ന് റ​ഹിം മ​ലേ​ഷ്യ​യെ തു​ട​ക്ക​ത്തി​ലേ മു​ന്നി​ലെ​ത്തി​ച്ചു. അ​ഹ​മ്മ​ദ് ലീ​ഡ് ലീ​ഡ് ര​ണ്ടാ​ക്കി ഉ​യ​ര്‍ത്തി. എ​ന്നാ​ല്‍ ര​മ​ണ്‍ദീ​പ് സിം​ഗ് 10 മി​നി​റ്റി​നു​ള്ളി​ല്‍ ഇ​ര​ട്ട​ഗോ​ളി​ലൂ​ടെ ഇ​ന്ത്യ​ക്ക് സ​മ​നി​ല നേ​ടി​യെടു​ത്തു. പ​കു​തി​സ​മ​യ​ത്ത് സ​മ​നി​ല​യി​ലാ​ണ് ഇ​രു​ടീ​മും പി​രി​ഞ്ഞ​ത്. ക​ളി തീ​രാ​ന്‍ മി​നി​റ്റു​ക​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍ക്കു​മ്പോ​ള്‍ ഇ​ന്ത്യ​യെ ഞെ​ട്ടി​ച്ച് റ​ഹിം മ​ലേ​ഷ്യ​ക്കാ​യി ല​ക്ഷ്യം ക​ണ്ടു. പെ​നാ​ല്‍റ്റി കോ​ര്‍ണ​റി​ല്‍നി​ന്നാ​യി​രു​ന്നു റ​ഹി​മി​ന്‍റെ ര​ണ്ടാം ഗോ​ളും പി​റ​ന്ന​ത്. അ​വ​സാ​ന​നി​മി​ഷം ഇ​ന്ത്യ​ക്ക് ഗോ​ൾ നേ​ടാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ചി​രു​ന്നു. സെ​മി​യി​ല്‍ മ​ലേ​ഷ്യ അ​ര്‍ജ​ന്‍റീ​ന​യെ നേ​രി​ടും. പാ​ക്കി​സ്ഥാ​നെ ക്വാ​ര്‍ട്ട​റി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​ര്‍ജ​ന്‍റീ​ന സെ​മി ഉ​റ​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.