മൂ​ന്നു വ​നി​താ താ​ര​ങ്ങ​ള്‍ സൗ​ത്ത് സോ​ണ്‍ ടീ​മു​ക​ളി​ല്‍
Saturday, February 18, 2017 1:54 PM IST
കോ​ട്ട​യം: കേ​ര​ള​ത്തി​ന്‍റെ മൂ​ന്നു വ​നി​താ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍ ദ​ക്ഷി​ണേ​ന്ത്യ​ന്‍ ടീ​മു​ക​ളി​ലേ​ക്ക് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മി​ന്നു മാ​ണി,സ​ജ്ന,ജി​ന്‍സി ജോ​ര്‍ജ് എ​ന്നി​വ​രെ​യാ​ണ് വി​വി​ധ ദ​ക്ഷി​ണ​മേ​ഖ​ലാ ടീ​മു​ക​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്. മി​ന്നു മാ​ണി​യെ അ​ണ്ട​ര്‍ 23 സൗ​ത്ത് സോ​ണി​ലേ​ക്കും ജി​ന്‍സി ജോ​ര്‍ജി​നെ സീ​നി​യ​ര്‍ സൗ​ത്ത് സോ​ണ്‍ ടീ​മി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ള്‍ സ​ജ്ന, സൗ​ത്ത് സോ​ണ്‍ സീ​നി​യ​ര്‍ ടീ​മി​ലെ​ത്തി. കൂ​ടാ​തെ അ​ണ്ട​ര്‍ 23 സൗ​ത്ത് സോ​ണി​ലേ​ക്കും സ​ജ്‌​ന​യ്ക്ക് ഇ​ടം നേ​ടാ​നാ​യി. കേ​ര​ള​ത്തി​നു വേ​ണ്ടി ക​ഴി​ഞ്ഞ മ​ത്സ​ര​ങ്ങ​ളി​ല്‍ ന​ട​ത്തി​യ മി​ക​ച്ച പ്ര​ക​ട​നത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൂ​വ​രും ടീ​മു​ക​ളി​ല്‍ ഇ​ടം നേ​ടി​യ​ത്. സൗ​ത്ത് സോ​ണ്‍ അ​ണ്ട​ര്‍ 23 മ​ത്സ​ര​ങ്ങ​ള്‍ നാ​ളെ മു​ത​ല്‍ 25 വ​രെ മും​ബൈ​യി​ല്‍ ന​ട​ക്കും.​സീ​നി​യ​ര്‍ പോ​രാ​ട്ട​ങ്ങ​ള്‍ മാ​ര്‍ച്ചി​ല്‍ ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.