കോപ്പ ഡെൽറേ: റയലിനു കൂറ്റൻ ജയം
കോപ്പ ഡെൽറേ: റയലിനു കൂറ്റൻ ജയം
Thursday, October 27, 2016 11:51 AM IST
മാഡ്രിഡ്: മൂന്നാം ഡിവിഷൻ ക്ലബ്ബായ കൾച്ചറൽ ലയണോസെയെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് മുക്കി റയൽ കോപ്പ ഡെൽ റേയിൽ വിജയമാഘോഷിച്ചു. ചെറുമീനുകളായ ലയണോസെയ്ക്ക് റയലിന്റെ ആക്രമണത്തിനു മുമ്പിൽ പിടിച്ചുനില്ക്കാനായില്ല.

റൊണാഡോയ്ക്കും ബെൻസേമയ്ക്കും ബെയ്ലിനും വിശ്രമം അനുവദിച്ച കളിയിൽ താരമായത് ക്ലബ്ബിൽ തിരിച്ചെത്തിയ അൽവാരോ മൊറാട്ടയാണ്. കഴിഞ്ഞ ദിവസം ലാ ലിഗയിൽ അത്ലറ്റിക്കോ ബിൽബാവോയ്ക്കെതിരെ താരമായ മൊറാട്ട ഇരട്ടഗോളുകളുമായി വീണ്ടും തിളങ്ങി. 46,55 മിനിറ്റുകളിലായിരുന്നു സ്പാനിഷ് താരത്തിന്റെ ഗോളുകൾ.


റയലിനായി മാർക്കോ അസെൻസിയേയും(32,53) രണ്ടു തവണ വല ചലിപ്പിച്ചപ്പോൾ നാച്ചോയും(68) ഡയസും(90 +) പട്ടിക പൂർണമാക്കി. ആറാം മിനിറ്റിൽ സൂയ്വെർലൂന്റെ സെൽഫ് ഗോളിലൂടെയാണ് റയൽ ആദ്യം മുന്നിലെത്തിയത്. ലിയോൺസെയുടെ ആശ്വാസ ഗോൾ 84–ാം മിനിറ്റിൽ ബെൻജാ നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.