സിബിഎസ്ഇ അത്ലറ്റിക്സ്: ലോഗോ ആയി
Monday, October 24, 2016 11:53 AM IST
കൊച്ചി: ഇരുപത്തിയൊന്നാമതു സിബിഎസ്ഇ ക്ലസ്റ്റർ 11 സംസ്‌ഥാന അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ഒളിമ്പ്യൻ ടി.സി. യോഹന്നാൻ നിർവഹിച്ചു. സംഘാടകസമിതി ചെയർമാൻ ജോൺ ഫെർണാണ്ടസ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബിസിസിഐ വൈസ് പ്രസിഡന്റും കെസിഎ പ്രസിഡന്റുമായ ടി.സി. മാത്യു ലോഗോ ഡിസൈൻ ചെയ്ത കണ്ണൂർ സ്വദേശി ജ്യോതിഷ് കുമാറിന് 3000 രൂപയും പ്രശസ്തിപത്രവും സമ്മാനിച്ചു. ശ്രീലാൽ വാര്യർ, എം.പി തോമസ്, ആർച്ച്ബിഷപ് അട്ടിപ്പേറ്റി സ്കൂൾ പ്രിൻസിപ്പൽ ധനേഷ് ആന്റണി എന്നിവർ പ്രസംഗിച്ചു. നവംബർ 25,26,27, തീയതികളിലായി എറണാകുളം മഹാരാജാസ് കോളജ് സിന്തറ്റിക് ട്രാക്കിൽ സിബിഎസ്ഇ ന്യൂഡൽഹിയും വടുതല ആർച്ച്ബിഷപ് അട്ടിപ്പേറ്റി സ്കൂളും സംയുക്‌തമായാണു ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.