വോസ്നിയാക്കിക്കു കിരീടം
വോസ്നിയാക്കിക്കു കിരീടം
Sunday, September 25, 2016 11:11 AM IST
ടോക്കിയോ: മുൻ ലോക ഒന്നാം നമ്പർ കരോളിന വോസ്നിയാക്കിക്ക് പാൻ പസഫിക് ഓപ്പൺ കരീടം. ഫൈനലിൽ ജപ്പാന്റെ നവോമി ഒസാക്കയെ പരാജയപ്പെടുത്തിയാണ് വോസ്നിയാക്കി കിരീടം ചൂടിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. സ്കോർ: 7––5, 6–3. ആദ്യ സെറ്റിൽ കടുത്ത പോരാട്ടം നടത്തിയ ഒസാക്ക രണ്ടാം സെറ്റിൽ 5–0 ന് പിന്നിൽനിന്ന ശേഷം തിരികെ വന്നെങ്കിലും വോസ്നിയാക്കി സെറ്റ് വിട്ടുനൽകിയില്ല. രണ്ടു മണിക്കൂറിനുള്ളിൽ പോരാട്ടം അവസാനിപ്പിച്ച് വോസ്നിയാക്കി കിരീടത്തിന് അവകാശിയായി. വനിതാ ഡബിൾസ് കിരീടം ഇന്ത്യയുടെ സാനിയ മിർസ – ചെക് റിപ്പബ്ലിക്കിന്റെ ബാർബറ സഖ്യത്തിനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.