രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനു ജയം, പരമ്പര സമനിലയിൽ
രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനു ജയം, പരമ്പര സമനിലയിൽ
Monday, July 25, 2016 11:09 AM IST
മാഞ്ചസ്റ്റർ: രണ്ടാം ടെസ്റ്റിൽ പാക്കിസ്‌ഥാനെ 330 റൺസിനു തോൽപ്പിച്ച് ഇംഗ്ലണ്ട് ലോർഡ്സിലെ തോൽവിക്ക് പകരം വീട്ടി. ഇതോടെ നാലു ടെസ്റ്റുകളുടെ പരമ്പരയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായി.

564 റൺസിന്റെ കൂറ്റൻ ലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്‌ഥാന് 234 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 42 റൺസെടുത്ത മുഹമ്മദ് ഹഫീസ് ആണു ടോപ് സ്കോറർ. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ആൻഡേഴ്ൺ, മൊയിൻ അലി, ക്രിസ് വോക്സ് എന്നിവരാണു പാക്കിസ്‌ഥാന്റെ പതനം വേഗത്തിലാക്കിയത്. രണ്ടു ടെസ്റ്റുകളിൽനിന്നായി വോക്സ് 18 വിക്കറ്റ് വീഴ്ത്തി.


ജോ റൂട്ടിന്റെ ഉജ്വല ഡബിൾ സെഞ്ചുറിയുടെ പിൻബലത്തിൽ ഒന്നാം ഇന്നിംഗ്സിൽ 589 റൺസെടുത്ത ഇംഗ്ലണ്ടിനെതിരേ പാക്കിസ്‌ഥാന് ഒന്നാം ഇന്നിംഗ്സിൽ 198 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

പാക്കിസ്‌ഥാനെ ഫോളോ ഓൺ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 30 ഓവറിൽ ഒരു വിക്കറ്റിന് 173 റൺസെടുത്തു. ഒന്നാം ഇന്നിംഗ്സിലെ ഹീറോകളായ ക്യാപ്റ്റൻ കുക്ക്(76*), ജോ റൂട്ട്(71*) എന്നിവരാണ് ഇംഗ്ലണ്ടിന്റെ സ്കോറിനു വേഗം പകർന്നത്. 48 പന്തിലാണു റൂട്ട് 71 എടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.