ഇംഗ്ലണ്ടിനു തകർപ്പൻ ജയം
ഇംഗ്ലണ്ടിനു തകർപ്പൻ ജയം
Thursday, June 30, 2016 12:13 PM IST
ലണ്ടൻ: ഓപ്പണർ ജാസൺ റോയിയുടെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിൽ ശ്രീലങ്കയ്ക്കെതിരേയുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരം ഇംഗ്ലണ്ട് സ്വന്തമാക്കി. മഴ മൂലം 42 ഓവറായി ചുരുക്കിയ മത്സരത്തിൽ പതിനൊന്നു പന്ത് ബാക്കി നിൽക്കേയാണ് ആതിഥേയർ വിജയിച്ചത്. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 2–0ന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 305 റൺസെടുത്തു. രണ്ടര മണിക്കൂറോളം മഴ അപഹരിച്ച മത്സരത്തിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ടിന്റെ ലക്ഷ്യം 308 ആയി നിശ്ചയിച്ചു.


മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലീഷ് നിരയെ ജാസൺ റോയി മുന്നിൽ നിന്ന് നയിക്കുകയായിരുന്നു. 118 പന്തിൽ നിന്ന് 13 ബൗണ്ടറികളും മൂന്ന് സിക്സറുമുൾപ്പെടെ റോയി അടിച്ചുകൂട്ടിയ 162 റൺസ് ഇംഗ്ലീഷ് വിജയത്തിൽ നിർണായകമായി. നാലു വിക്കറ്റ് മാത്രം നഷ്‌ടമാക്കി 40.1 ഓവറിൽ 309 റൺസെടുത്ത് ഇംഗ്ലണ്ട് വിജയം കണ്ടെത്തുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.