ലോധ കമ്മിറ്റി നിർദേശങ്ങൾ: ഹർജിയിൽ വിധി പറയുന്നതു മാറ്റി
ലോധ കമ്മിറ്റി നിർദേശങ്ങൾ: ഹർജിയിൽ വിധി പറയുന്നതു മാറ്റി
Thursday, June 30, 2016 12:13 PM IST
ന്യൂഡൽഹി: ലോധ കമ്മിറ്റി നിർദേശങ്ങൾ നടപ്പാക്കുന്നതിനെതിരേ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്(ബിസിസിഐ) സമർപ്പിച്ച ഹർജിയിൽ വിധിപറയുന്നതു സുപ്രീംകോടതി മാറ്റിവച്ചു. ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂർ, ജസ്റ്റീസ് ഇബ്രാഹിം ഖലീഫുള്ള എന്നിവരടങ്ങുന്ന ബഞ്ച് ഈ മാസം 21ന് വിധി പറയുമെന്നാണ് കരുതുന്നത്. കേസിൽ ഇരുകക്ഷികളുടെയും വാദം അവസാനിച്ചിരുന്നു. ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ പ്രവർത്തനത്തിന് സിഇഒയെ നിയമിക്കണം എന്നതുൾപ്പെടെ ലോധ കമ്മിറ്റിയുടെ പല നിർദേശങ്ങളും നടപ്പിലാക്കിയെന്ന് നേരത്തെ ബിസിസിഐ വ്യക്‌തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.