ബോബി മാത്യു പ്രസിഡന്റ്, പി.ഐ. ബാബു സെക്രട്ടറി
ബോബി മാത്യു പ്രസിഡന്റ്, പി.ഐ. ബാബു സെക്രട്ടറി
Wednesday, June 29, 2016 11:37 AM IST
തിരുവനന്തപുരം: കേരള അത്ലറ്റിക്സ് അസോസിയേഷൻ പ്രസിഡന്റായി ബോബി മാത്യു സോമതീരത്തേയും സെക്രട്ടറിയായി പി.ഐ. ബാബുവിനേയും തെരഞ്ഞെടുത്തു. നാലു വർഷമാണ് കാലാവധി. മറ്റു ഭാരവാഹികളായി ഡോ. ടോണി ഡാനിയേൽ – എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ഡോ. വി.സി. അലക്സ്, ഡോ. ജോസഫ് തോമസ്, ഡോ. വി.പി. സക്കീർഹുസൈൻ – വൈസ് പ്രസിഡന്റുമാർ, എം. അനിൽകുമാർ, സി. ഹരിദാസ്, ചന്ദ്രശേഖരൻ പിള്ള, ഷിന കെ. ജോസ്, കെ.വി. ജോസഫ് – ജോയിന്റ് സെക്രട്ടറിമാർ, എം. രാമചന്ദ്രൻ – ട്രഷറർ, കെ.എം. ഗോപാലകൃഷ്ണ പിള്ള – ചീഫ് കോച്ച് എന്നിവരെ തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷത്തെ മികച്ച അത്ലറ്റുകൾക്കുള്ള പ്രസിഡന്റ്സ് പുരസ്കാരങ്ങൾ അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ സി.കെ. വൽസൻ വിതരണം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.