സൈന, പി. കശ്യപ് ജേതാക്കള്‍
സൈന, പി. കശ്യപ് ജേതാക്കള്‍
Monday, January 26, 2015 11:42 PM IST
ലക്നോ: സയ്യീദ് മോദി ബാഡ്മിന്റണ്‍ ഗ്രാന്‍ഡ്പ്രീ ഗോള്‍ഡ് കിരീടം സൈന നെഹ്വാള്‍ നിലനിര്‍ത്തി. ഫൈനലില്‍ ലോക ചാമ്പ്യന്‍ സ്പെയിന്റെ കരോളിന മാര്‍ട്ടിനെ പരാജയപ്പെടുത്തിയാണ് സൈന സീസണിലെ ആദ്യകിരീടം സ്വന്തമാക്കിയത്. മൂന്നു ഗെയിം നീണ്ട മത്സരത്തില്‍ ലോക മൂന്നാം റാങ്ക് സൈന 19-21, 25-23, 21-16നാണ് ലോക ഏഴാം സ്ഥാനക്കാരി കരോളിനയെ കീഴടക്കിയത്. ഇരുവരും മൂന്നു തവണ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യന്‍ താരത്തിനായിരുന്നു.

പുരുഷ വിഭാഗം ഫൈനലില്‍ ശ്രീകാന്തിനെ കീഴടക്കി പി. കശ്യപ് കിരീടമുയര്‍ത്തി. 32-21, 23-21ന് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കശ്യപിന്റെ ജയം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.