അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ വിം​ഗ്സ് സീ​നി​യ​ർ ലി​വിം​ഗ് ഹോം​സ് ഒ​രു​ങ്ങുന്നു
അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ വിം​ഗ്സ് സീ​നി​യ​ർ ലി​വിം​ഗ് ഹോം​സ് ഒ​രു​ങ്ങുന്നു
Tuesday, May 7, 2024 1:14 AM IST
കൊ​​​ച്ചി: മ​​​ര​​​ട് പി​​​എ​​​സ് മി​​​ഷ​​​ൻ ആ​​​ശു​​​പ​​​ത്രി ആ​​​രം​​​ഭി​​​ക്കു​​​ന്ന വിം​​​ഗ്സ് സീ​​​നി​​​യ​​​ർ ലി​​​വിം​​​ഗ് ഹോം​​​സി​​​ന്‍റെ നി​​​ർ​​​മാ​​​ണോ​​​ദ്ഘാ​​​ട​​​നം ന​​​ട​​​ത്തി. കൊ​​​ച്ചി ക്രൗ​​​ൺ പ്ലാ​​​സ​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ജ​​​സ്റ്റീ​​​സ് സി.​​​എ​​​ൻ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​യ്തു.

ആ​​​ശു​​​പ​​​ത്രി ഡ​​​യ​​​റ​​​ക്ട​​​ർ സി​​​സ്റ്റ​​​ർ ഡോ. ​​​ആ​​​നി ഷീ​​​ല അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ന​​​ട​​​ൻ ജ​​​നാ​​​ർ​​​ദ​​​ന​​​ൻ, നോ​​​വ​​​ലി​​​സ്റ്റ് ശ്രീ​​​കു​​​മാ​​​രി രാ​​​മ​​​ച​​​ന്ദ്ര​​​ൻ, ആ​​​നി വ​​​ർ​​​ഗീ​​​സ്, കെ. ​​​പോ​​​ൾ തോ​​​മ​​​സ്, ഡോ. ​​​വി.​​പി. ​ഗം​​​ഗാ​​​ധ​​​ര​​​ൻ എ​​​ന്നി​​​വ​​​രെ വിം​​​ഗ്സ് ഓ​​​ഫ് സ്ട്രെം​​ഗ്ത് ലെ​​​ഗ​​​സി അ​​​വാ​​​ർ​​​ഡു​​​ക​​​ൾ ന​​​ൽ​​​കി ആ​​​ദ​​​രി​​​ച്ചു.

വ്യ​​​വ​​​സാ​​​യ പ്ര​​​മു​​​ഖ​​​രാ​​​യ വേ​​​ണു​​​ഗോ​​​പാ​​​ൽ സി. ​​​ഗോ​​​വി​​​ന്ദ്, ബി​​​ബു പു​​​ന്നൂ​​​രാ​​​ൻ, ദീ​​​പ​​​ക് അ​​​സ്വാ​​​നി, ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ ആ​​​ന്‍റ​​​ണി ആ​​​ശാ​​​ൻ​​പ​​​റ​​​മ്പി​​​ൽ, സി​​​ബി സേ​​​വ്യ​​​ർ, മ​​​ര​​​ട് മൂ​​​ത്തേ​​​ടം മ​​​റി​​​യം മ​​​ഗ്ദ​​​ലേ​​​ന പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​ഷൈ​​​ജു തോ​​​പ്പി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

സീ​​​നി​​​യ​​​ർ ലി​​​വിം​​​ഗി​​​ന്‍റെ​​​യും​ സി​​​ൽ​​​വ​​​ർ ഇ​​​ക്ക​​​ണോ​​​മി​​​യു​​​ടെ​​​യും പ്രാ​​​മു​​​ഖ്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് ന​​​ട​​​ന്ന പാ​​​ന​​​ൽ ച​​​ർ​​​ച്ച​​​യി​​​ൽ രാ​​​ജേ​​​ഷ് നാ​​​യ​​​ർ മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​രു​​ന്നു. ടോം ​​​ജോ​​​ർ​​​ജ്, ഡോ. ​​​ജി​​​നോ ജോ​​​യ്, ഡെ​​​ന്നി തോ​​​മ​​​സ്, ഡോ. ​​​കൃ​​​ഷ്ണ​​​ൻ ച​​​ന്ദ്ര​​​മോ​​​ഹ​​​ൻ എ​​​ന്നി​​​വ​​​ർ ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

പി​​എ​​​സ് മി​​​ഷ​​​ൻ ഹോ​​​സ്പി​​​റ്റ​​​ലി​​​നോ​​​ടു ചേ​​​ർ​​​ന്ന് സ്ഥാ​​​പി​​​ക്കു​​​ന്ന വിം​​​ഗ്സ് സീ​​​നി​​​യ​​​ർ ലി​​​വിം​​​ഗ് ഹോം​​​സി​​​ൽ ഒ​​​ന്ന്, ര​​​ണ്ട് ബി​​എ​​​ച്ച്കെ ​താ​​​മ​​​സ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളും, ഇ​​​ൻ-​​​ഹൗ​​​സ് ഡോ​​​ക്ട​​​ർ, 24 മ​​​ണി​​​ക്കൂ​​​ർ ന​​​ഴ്സിം​​​ഗ് പ​​​രി​​​ച​​​ര​​​ണം, മെ​​​ഡി​​​ക്ക​​​ൽ ഗ്യാ​​​സ്, വി​​​നോ​​​ദ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി അ​​​ത്യാ​​​ധു​​​നി​​​ക​​​മാ​​​യ എ​​​ല്ലാ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ല​​​ഭി​​​ക്കും.

2025 ഒ​​​ക്ടോ​​​ബ​​​റോ​​​ടെ താ​​​മ​​​സ​​​സ​​​ജ്ജ​​​മാ​​​കു​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ലേ​​​ക്കു​​​ള്ള ബു​​​ക്കിം​​​ഗ് ആ​​​രം​​​ഭി​​​ച്ച​​​താ​​​യി ഡ​​​യ​​​റ​​​ക്ട​​​ർ സി​​​സ്റ്റ​​​ർ ഡോ. ​​​സി​​​സ്റ്റ​​​ർ ആ​​​നി ഷീ​​​ല, മെ​​​ഡി​​​ക്ക​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​കു​​​ഞ്ഞു​​​മോ​​​ൻ സെ​​​ബാ​​​സ്റ്റ്യ​​​ൻ, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ വ​​​ർ​​​ഗീ​​​സ് നെ​​​റ്റി​​​ക്കാ​​​ട​​​ൻ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ൺ: 8590943300, info@wingsliv ing.in, www.wingsliving.in.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.